കോടഞ്ചേരി∙ പഞ്ചായത്തിലെ പാലയ്ക്കൽ മൂത്തേടത്ത് ജോൺസന്റെ വീട്ടിലെ നായക്കുട്ടിയെ അജ്ഞാത ജീവി ആക്രമിച്ചു കൊന്നതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി നിരീക്ഷണ ക്യാമറ സ്ഥാപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി എന്നിവർ സ്ഥലത്തെത്തി.
ബീറ്റ് ഫോറസ്റ്റ് ഓഫിസർ സി.ആനന്ദരാജ്, ഫോറസ്റ്റ് വാച്ചർ അബ്ദുൽ സലാം എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്.
കാട്ടുപന്നിയെ പിടിച്ചു കൊണ്ട് പോകുന്നതും വീട്ടുകാർ കണ്ടിട്ടുണ്ട്. പശുക്കളെയും ആടുകളെയും വളർത്തി ജീവിക്കുന്ന സമീപവാസികൾ ആശങ്കയിലാണ്.
സമീപ പ്രദേശത്തെ കാട് പിടിച്ചു കിടക്കുന്ന എസ്റ്റേറ്റ് ഭൂമിയാണ് വന്യജീവികളുടെ വിഹാര കേന്ദ്രം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]