അധ്യാപക നിയമനം
അത്തോളി∙ ഗവ വൊക്കേഷനൽ എച്ച്എസ്എസിൽ ഹൈസ്കൂൾ വിഭാഗം സോഷ്യൽ സയൻസ്, ഇംഗ്ലിഷ് അധ്യാപക നിയമനത്തിന് അഭിമുഖം നാളെ രാവിലെ 11 ന്.
ഡ്രൈവർ നിയമനം: കൂടിക്കാഴ്ച 11ന്
കുറ്റ്യാടി∙ പഞ്ചായത്തിന്റെ അധീനതയിലുള്ള സ്നേഹ ബഡ്സ് സ്കൂളിൽ കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎൽഎ അനുവദിച്ച വാഹനത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു. കൂടിക്കാഴ്ച 11ന് രാവിലെ 11ന്.
ജില്ലാ സബ്ജൂനിയർ, സീനിയർ ഖോഖൊ ചാംപ്യൻഷിപ്
രാമനാട്ടുകര∙ ജില്ലാ സബ്ജൂനിയർ, സീനിയർ (ആൺ, പെൺ) ഖോഖൊ ചാംപ്യൻഷിപ് 13ന് വൈദ്യരങ്ങാടി രാമനാട്ടുകര ഹയർസെക്കൻഡറി സ്കൂളിൽ നടക്കും.
സബ്ജൂനിയർ വിഭാഗത്തിൽ 2012 ഫെബ്രുവരി 5ന് ശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. ടീമുകൾ രാവിലെ 8.30നു ഗ്രൗണ്ടിൽ റിപ്പോർട്ട് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക്: 9847340181.
നട
തുറക്കൽ ഇന്നു വൈകിട്ട്
കോഴിക്കോട്∙ ചന്ദ്രഗ്രഹണത്തെ തുടർന്ന് വളയനാട് ക്ഷേത്രത്തിൽ ഇന്നു നട തുറക്കൽ വൈകിട്ട് 4.30ന്.
ഗുരുതി 6.15, ക്ഷേത്ര നട തുറക്കൽ 7.30.
ക്ഷേത്ര നട അടയ്ക്കൽ 8 ന്.
നാളെ ഗുരുതി പ്രസാദം നൽകില്ലെന്നു വളയനാട് ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട്∙ നാളെ പകൽ 8 –12: കരുവംപൊയിൽ പള്ളി, മാതോലത്തുകടവ് ട്രാൻസ്ഫോമർ പരിധി. 10 – 4: തോട്ടുമ്മാരം, പള്ളിയറക്കൽ 1, പള്ളിയറക്കൽ 2, കിണാശ്ശേരി ഹൈസ്കൂൾ ട്രാൻസ്ഫോമർ പരിധി.
7 – 2: കണ്ടപ്പീടിക, ചെമ്പൻകുന്ന്, പൂവാടി, ഷൈലാന ക്രഷർ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]