
ബേപ്പൂർ∙ മഴ പെയ്താൽ തുറമുഖ വാർഫിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത് ഒഴിവാക്കാൻ താൽക്കാലിക നടപടി. പോർട്ട് ഓഫിസറുടെ നിർദേശത്തെ തുടർന്ന പഴയ വാർഫിലെ കേബിൾ ചാൽ–ഓട
എന്നിവയുടെ സ്ലാബ് നീക്കി വൃത്തിയാക്കുന്ന പണികൾ തുടങ്ങി. ചാലിലെ ചെളി പൂർണമായും നീക്കം ചെയ്താണ് ഒഴുക്ക് പുനഃസ്ഥാപിക്കുന്നത്. വെള്ളം നദിയിലേക്ക് ഒഴുക്കാൻ ചാലിന്റെ അറ്റത്ത് സൗകര്യം ഒരുക്കുന്നുണ്ട്.
കനത്ത മഴ പെയ്താൽ പുതിയ വാർഫിൽ നിന്നുള്ള വെള്ളം ഒഴുകി എത്തിയാണ് പഴയ വാർഫിൽ വെള്ളക്കെട്ട് രൂപപ്പെടുന്നത്.
രണ്ടാഴ്ച മുൻപ് വെള്ളം പൊങ്ങി പഴയ വാർഫിൽ സൂക്ഷിച്ച ചരക്കുകൾ നനഞ്ഞു നശിച്ചിരുന്നു. വാർഫിൽ വെള്ളം കെട്ടിക്കിടക്കുന്നത് ചരക്കു നീക്കത്തെ ബാധിക്കുമെന്ന ആശങ്ക ഉയർന്നതോടെയാണ് അധികൃതർ ഇടപെട്ട് അടിയന്തര നടപടികൾ സ്വീകരിക്കുന്നത്. തുറമുഖ വാർഫിലെ ഓട
നവീകരണത്തിന് ഹാർബർ എൻജിനീയറിങ് വകുപ്പ് സമർപ്പിച്ച 28 ലക്ഷം രൂപയുടെ പദ്ധതിക്ക് ഭരണാനുമതിയായിട്ടുണ്ട്. ഇതുപയോഗിച്ച് പഴയ വാർഫിൽ ആവശ്യമായ ഇടത്ത് 50 മീറ്ററിൽ ഓട
നിർമിക്കാനാണ് പദ്ധതി. ഇതുകൂടി പൂർത്തിയാകുന്നതോടെ തുറമുഖത്തെ വെള്ളക്കെട്ട് പ്രതിസന്ധി പൂർണമായും പരിഹരിക്കാനാകും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]