
കൂരാച്ചുണ്ട് ∙ ടൂറിസ്റ്റ് കേന്ദ്രമായ കക്കയം മേഖലയിൽ മദ്യം, ലഹരി മരുന്ന് ലോബി വ്യാപകമായതോടെ പൊതുജനങ്ങളുടെ സ്വൈരജീവിതം തടസ്സപ്പെടുന്നതായി പരാതി. ടൗൺ കേന്ദ്രീകരിച്ചു മദ്യം വിൽപനയും ഉപയോഗവും ഉണ്ട്. വൈകിട്ടു 6നു ശേഷവും കക്കയം ഡാം സൈറ്റ് റോഡിൽ യഥേഷ്ടം വാഹനങ്ങൾ സഞ്ചരിക്കുന്നുണ്ട്.
ലഹരി സംഘങ്ങളാണ് ഇതിനു പിന്നിലെന്നും പരാതി ഉയർന്നു കക്കയം ടൗണിലെ ചില കടകളുടെ പിൻവശത്താണു മദ്യം വിളമ്പുന്നതെന്നാണു പരാതി.കൂരാച്ചുണ്ടിൽ നിന്നും പൊലീസ്, എക്സൈസ് വാഹനങ്ങൾ കല്ലാനോട്, കരിയാത്തുംപാറ ഭാഗങ്ങളിലൂടെ കക്കയത്തേയ്ക്കു സഞ്ചരിക്കുമ്പോൾ തന്നെ ലഹരി ലോബിക്ക് വിവരം ലഭിക്കും.
വിവിധ ഭാഗങ്ങളിൽ വിവരം നൽകാൻ ആളുകളെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ഒന്നാം തീയതി കക്കയം അങ്ങാടിയിൽ മദ്യം വിൽക്കുകയായിരുന്ന ആളും വാങ്ങിയ ആളും പൊലീസിനെ കണ്ടപ്പോൾ ഓടിയിരുന്നു. പ്രതികളെ പിടിച്ചില്ല.
അര ലീറ്ററിന്റെ 5 മദ്യക്കുപ്പികളും, സ്കൂട്ടറും പൊലീസ് കസ്റ്റഡിയിലെടുത്തു.കക്കയത്ത് മുൻപ് പ്രവർത്തിച്ചിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. 10 കിലോമീറ്റർ ദൂരത്തുള്ള കൂരാച്ചുണ്ടിൽ നിന്നാണ് പൊലീസ് എത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]