
മാവൂർ ∙ കൂളിമാട്–കളൻതോട് റോഡ് നിർമാണ പ്രവൃത്തി അവസാനഘട്ടത്തിൽ. ശേഷിക്കുന്ന പ്രവൃത്തി കൂടി പൂർത്തിയാകുന്നതോടെ നായർകുഴി ഭാഗത്തെ അപകട
വളവും കയറ്റവും ഇല്ലാതാകും. റോഡിലെ അപകട വളവും കയറ്റവും ഒഴിവാക്കിയാണ് റോഡിന്റെ പുതിയ ഡിസൈൻ.
ഇതിനായി മലയുടെ ഒരുഭാഗം ഇടിച്ചു താഴ്ത്തുന്ന പ്രവൃത്തി കഴിഞ്ഞ ദിവസം തുടങ്ങി.ഇതു കഴിഞ്ഞാൽ പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം കണ്ടെത്തി അതിർത്തി നിർണയിച്ചു കല്ലിടും.12 മീറ്റർ വീതിയിലാണ് 7 കിലോമീറ്റർ ദൂരത്തിൽ റോഡ് നിർമിക്കുന്നത്.
ഇതിൽ 7 മീറ്റർ ടാറിങ്ങും ഇരു ഭാഗങ്ങളിലും ഒന്നര മീറ്റർ വീതിയിൽ ഓടയും നടപ്പാതയും നിർമിക്കും. ബസ് ബേ, തെരുവ് വിളക്ക് എന്നിവയും സജ്ജമാക്കും.
നേരത്തേ സർവേ നടത്തിയതിൽ മിക്കയിടങ്ങളിലും റോഡരിക് കയ്യേറി കെട്ടിടങ്ങൾ നിർമിച്ചതായും സ്വകാര്യ ഭൂമിയോടു പൊതു സ്ഥലം കൂട്ടിച്ചേർത്തതും കണ്ടെത്തിയിട്ടുണ്ട്. സ്വകാര്യ കയ്യേറ്റം കണ്ടെത്തി ഒഴിപ്പിച്ചെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കിഫ്ബിയിൽ ഉൾപ്പെടുത്തി 25 കോടി രൂപയാണ് നേരത്തേ റോഡിനു അനുവദിച്ചിരുന്നത്. ആദ്യ കരാറുകാർ പ്രവൃത്തി ഉപേക്ഷിച്ചതോടെ 32,68,73204 രൂപയ്ക്കു പിടിഎസ് കമ്പനിയാണ് റീ ടെൻഡറിൽ റോഡ് പ്രവൃത്തി ഏറ്റെടുത്തത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]