
എകരൂൽ ∙ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച യുവതിയുടെ മൃതദേഹം അവിടേക്കു കൊണ്ടു വരുന്നതിലുള്ള അഭിപ്രായവ്യത്യാസം കാരണം മകന് അമ്മയെ അവസാനമായി കാണാനുള്ള അവസരം നഷ്ടമായി. പൂനൂർ കരിങ്കാളിമ്മൽ ശ്രീജിത്തിന്റെ ഭാര്യ സി.പി.ജിസ്നയെ (24) കഴിഞ്ഞ ദിവസം ഉച്ചയോടെയാണു വീടിനുള്ളിൽ തൊട്ടിൽ കൊളുത്തിൽ തൂങ്ങിയ നിലയിൽ കണ്ടത്.
ഉടൻ പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.കണ്ണൂർ കൊട്ടിയൂർ കൂനംപള്ള ഉന്നതിയിലെ പാൽമി രാജുവിന്റെയും ചെന്നപ്പൊയിൽ ഷീജയുടെയും മകളാണ് ജിസ്ന.
ജിസ്നയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കൾ കഴിഞ്ഞ ദിവസം രാത്രി പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു. യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ഭർത്താവിന്റെ വീട്ടിൽ മൃതദേഹം കൊണ്ടുപോകണമെന്ന ആവശ്യം യുവതിയുടെ ബന്ധുക്കൾ നിരസിച്ചു. വീട്ടിൽ കൊണ്ടുപോകാതെ പൊതുസ്ഥലത്ത് വച്ച് അന്തിമോപചാരം അർപ്പിക്കാൻ സൗകര്യം ഒരുക്കാമെന്ന നിർദേശവും സ്വീകരിച്ചില്ല.
ജിസ്നയുടെ മൃതദേഹം കൊണ്ടുവരുമെന്നു കരുതി അന്തിമോപചാരം അർപ്പിക്കാൻ ഒട്ടേറെപ്പേർ കരിങ്കാളിമ്മൽ വീടിനു സമീപം കാത്തു നിന്നിരുന്നു.
ജിസ്ന ജീവനൊടുക്കിയ വിവരം യഥാസമയം ഭർതൃവീട്ടുകാർ അറിയിച്ചില്ലെന്നും നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ ആരോപിച്ചു. ഇക്കാര്യങ്ങൾ പറഞ്ഞാണു മൃതദേഹം പൂനൂരിലേക്കു കൊണ്ടുപോകാൻ ജിസ്നയുടെ ബന്ധുക്കൾ സമ്മതിക്കാതിരുന്നത്.
അതോടെ, ഭർത്താവിനും രണ്ടു വയസ്സുള്ള മകനും ജിസ്നയെ അവസാനമായി ഒരുനോക്കു കാണാൻ കഴിഞ്ഞില്ല.
പ്രണയത്തിലായിരുന്ന ശ്രീജിത്തും ജിസ്നയും 3 വർഷം മുൻപാണു വിവാഹിതരായത്. ഇവരുടെ മകൻ റിദ്വൈത് ശ്രീജിത്തിന്റെ വീട്ടിലാണ്.
മകനെ വിട്ടുകിട്ടണമെന്നു യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു. ഫൊറൻസിക് സംഘം ഇന്ന് യുവതി മരിച്ച വീട്ടിൽ പരിശോധന നടത്തും.
യുവതിയുടെ ആത്മഹത്യക്കുറിപ്പു പൊലീസിനു ലഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണം പൂർത്തിയാകും വരെ വീട് പൊലീസ് അടച്ചിട്ടിരിക്കുകയാണ്.
ജിസ്നയുടെ സംസ്കാരം കോളയാട് കോഴിമൂല ഉന്നതിയിലെ തറവാട് വീട്ടുവളപ്പിൽ നടത്തി.
പോസ്റ്റ്മോർട്ടം നടത്തിയ ശേഷം വിട്ടുനൽകിയ മൃതദേഹം ബന്ധുക്കൾ ജിസ്നയുടെ നാട്ടിലേക്ക് കൊണ്ടുപോയി. ഭർത്താവോ ബന്ധുക്കളോ സംസ്കാരത്തിന് എത്തിയില്ല.
ഏതാനും ദിവസം മുൻപ് ജിസ്ന കൂനംപള്ളയിലെ വീട്ടിൽ എത്തിയിരുന്നു. ഭർത്താവ് ഭീഷണിപ്പെടുത്തുകയും മർദിക്കുകയും ചെയ്യുന്നതായി വീട്ടുകാരോട് പരാതിപ്പെട്ടിരുന്നു.
ഏതാനും ദിവസങ്ങൾക്കുള്ളിൽ ഭർതൃവീട്ടിൽ വന്നു സംസാരിച്ച് പരിഹാരം ഉണ്ടാക്കാമെന്ന് അറിയിച്ചാണ് അന്നു മടക്കി അയച്ചത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]