
ആസിം വെളിമണ്ണയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിൽ സ്വീകരണം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ പാരിസിലെ വേൾഡ് പാരാ സ്വിമ്മിങ് സീരീസിൽ മികച്ച പ്രകടനവുമായി സെപ്റ്റംബറിൽ സിംഗപ്പൂരിൽ നടക്കുന്ന ലോക പാരാ സ്വിമ്മിങ് ചാംപ്യൻഷിപ്പിൽ എസ് 2 വിഭാഗത്തിൽ ക്വാളിഫൈ ചെയ്തു മടങ്ങിയെത്തിയ കോഴിക്കോട് സ്വദേശി ആസിം വെളിമണ്ണയ്ക്ക് കരിപ്പൂർ വിമാനത്താവളത്തിൽ ഫൂട്ട് വോളി അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ദേശീയ സെക്രട്ടറി എ.കെ.മുഹമ്മദ് അഷ്റഫ് പൂച്ചെണ്ട് നൽകി ആസിമിനെ സ്വീകരിച്ചു. ചടങ്ങിൽ ജില്ലാ ഫൂട്ട് വോളി അസോസിയേഷൻ സെക്രട്ടറി കെ.വി.റാഷിദ് അധ്യക്ഷത വഹിച്ചു.
ജന്മന കൈകളില്ലാത്ത, 90 ശതമാനം ശാരീരികവെല്ലുവിളി നേരിടുന്ന ആസിം വെളിമണ്ണ എസ് 2 വിഭാഗത്തിൽ രാജ്യാന്തര തലത്തിൽ റാങ്ക് ചെയ്യപ്പെടുന്ന ആദ്യത്തെ ഇന്ത്യൻ പാരാ സ്വിമ്മിങ് താരമാണ്. നിലവിൽ ഈ വിഭാഗത്തിൽ ലോക റാങ്കിങ്ങിൽ പത്താം സ്ഥാനത്താണ്. പാരിസിലെ വേൾഡ് പാരാ നീന്തൽ സീരീസിൽ 50 മീറ്റർ, 100 മീറ്റർ ഫ്രീസ്റ്റൈൽ, 50 മീറ്റർ ബാക്സ്ട്രോക്ക് എന്നീ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പാരിസിലേക്ക് പോകാൻ വേണ്ടിവന്ന ഏകദേശം 7 ലക്ഷം രൂപയ്ക്കായി സഹായം തേടി ആസിം സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു. ഇതുകണ്ട് സ്പോൺസർമാർ നൽകിയ സഹായത്തിലാണ് പാരിസിലേക്ക് യാത്രതിരിച്ചത്.