ഓമശ്ശേരി ∙ താഴെ അങ്ങാടി താമരശ്ശേരി റോഡിൽ പഴയ ആക്രി സാധനങ്ങൾ ശേഖരിക്കുന്ന കൂമ്പാരങ്ങൾക്ക് തീപിടിച്ചു. സ്ഥലത്ത് വൻ അഗ്നിബാധയുണ്ടായി.
ചൊവ്വാഴ്ച വൈകിട്ട് 4.05 നാണ് തീ പടരുന്നത് ശ്രദ്ധയിൽപെട്ടത്. ഉടൻ തന്നെ മുക്കം, നരിക്കുനി എന്നിവിടങ്ങളിൽ നിന്ന് അഗ്നിരക്ഷാ സേനാംഗങ്ങളെത്തി തീ നിയന്ത്രണ വിധേയമാക്കി.
കൊടുവള്ളി മുക്കിലങ്ങാടി അപ്പക്കാട്ടിൽ ഗഫൂറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

