പന്തീരാങ്കാവ്∙ കോഴിക്കൂട്ടിലും വെള്ളം നിറച്ച പാത്രത്തിലും റോഡിലും വീട്ടുമുറ്റത്തും മൂർഖൻ പാമ്പുകൾ. ഒളവണ്ണയിൽ വെള്ളംനിറച്ച പാത്രത്തിലാണ് മൂർഖൻ പാമ്പ് ചുരുണ്ടു കിടന്നത്.
രാജേഷിന്റെ വീട്ടിലെ ശുചിമുറിയിൽ നിന്ന് പാത്രം എടുത്തപ്പോഴാണ് പാമ്പിനെ കണ്ടത്. ഇരിങ്ങല്ലൂരിൽ കോഴിക്കൂട്ടിൽ കയറി മുണ്ടേരി രാജന്റെ കോഴികളെ പാമ്പ് ഇരയാക്കി. കുറുങ്ങാടത്തിൽ താഴം പറമ്പത്തുകുഴി റോഡിൽ അർധരാത്രി നെടുകെ കിടക്കുകയായിരുന്നു മൂർഖൻ.
പന്തീരാങ്കാവ് നോർത്ത് പാലാമ്പലത്ത് ബി.മുരളീധരന്റെ ഉമ്മറത്തെ തിണ്ണയിൽ എത്തിയ മൂർഖനെ പാമ്പ് പിടിത്തക്കാർ എത്തി പിടികൂടി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

