
മലാപ്പറമ്പിലെ പൈപ്പ് ലൈൻ പണി പൂർത്തിയായി: പമ്പിങ് തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട്∙ ദേശീയപാത ആറുവരി വികസനത്തിന്റെ ഭാഗമായി മലാപ്പറമ്പ്, പാച്ചാക്കിൽ ജംക്ഷനുകളിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ കൂട്ടിച്ചേർക്കൽ പൂർത്തീകരിച്ചു. ഇന്നു രാത്രിയോടെ കുടിവെള്ളം എല്ലാ മേഖലയിലും എത്തുമെന്നു ജല അതോറിറ്റി ഉദ്യോഗസ്ഥർ പറഞ്ഞു. തുടർന്നു പെരുവണ്ണാമൂഴിയിൽ നിന്നു പമ്പിങ് ആരംഭിച്ചു.10 മണിക്കൂറിനകം വെള്ളം പ്രധാന ജല സംഭരണികളിൽ എത്തും. താഴ്ന്ന പ്രദേശങ്ങളിൽ പകൽ 12ന് വെള്ളം എത്തുമെങ്കിലും നഗരത്തിലെ ഉയർന്ന പ്രദേശങ്ങളിൽ രാത്രി മാത്രമേ എത്തൂ.മലാപ്പറമ്പിൽ ഓവർപാസ് നിർമാണത്തിന്റെ ഭാഗമായാണ് പൈപ്പ് ലൈൻ റോഡ് അരികിലേക്കു മാറ്റിയത്.