
കോഴിക്കോട് ജില്ലയിൽ ഇന്ന് (07-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അവധിക്കാല ക്യാംപ് ഇന്നുമുതൽ
കോഴിക്കോട്∙ചിന്മയ മിഷൻ കുട്ടികൾക്കായി നടത്തുന്ന അവധിക്കാല ബാലവിഹാർ ക്യാംപ് ‘ചിന്മയ പൂഞ്ചോല’ ഇന്നു മുതൽ 12 വരെ നടക്കും. 9446077784,
വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8 മുതൽ 5 വരെ ചൂലാംവയൽ, ആമ്രമ്മൽ, മേലേ പതിമംഗലം, പതിമംഗലം, ഉണ്ടോടിക്കടവ് ഭാഗങ്ങൾ.∙ 8.30 – 5: വൈദ്യർ പടി, ആശാഭവൻ, ഉദയ നഗർ, ജെ ആൻഡ് ബി പ്ലാസ.∙ 9 – 5: ചെറുവറ്റ, വളപ്പിൽതാഴം നടമ്മൽ, പറമ്പടം, അക്കിനാരി, കോഴികുളം എന്നീ ഭാഗങ്ങൾ.∙ 9.30 – 3: ബിഗ് ബസാർ, വലിയങ്ങാടി, സൗത്ത് ബീച്ച്, ബീച്ച് റോഡ് ഭാഗങ്ങൾ.∙ 10.30 – 11.30: പരിയങ്ങാട്, പരിയങ്ങാട് പാറ, പരിയങ്ങാട് തടായി, മഞ്ഞൊടി എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള സ്ഥലങ്ങൾ.
ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണം
കോഴിക്കോട്∙ഷാഫി പറമ്പിൽ എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 0495–2371911.
ആരോഗ്യ സെമിനാർ
കോഴിക്കോട്∙ലോകാരോഗ്യ ദിനത്തോട് അനുബന്ധിച്ച് ജില്ലാ ആരോഗ്യ വകുപ്പും ആരോഗ്യ കേരളവും ചേർന്ന് ഇന്ന് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ 12 വരെ സെമിനാർ സംഘടിപ്പിക്കും. 0495–2370494.