കോഴിക്കോട് ∙ അന്തരിച്ച ഫോട്ടോ ജേണലിസ്റ്റ് ചോയിക്കുട്ടിയുടെ പേരിൽ ചോയിക്കുട്ടി സ്റ്റുഡന്റ്സ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ചോയിക്കുട്ടി സ്മാരക വാർത്താചിത്ര പുരസ്കാരം കോഴിക്കോട് കാലിക്കറ്റ് പ്രസ്ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ നടൻ ജോയ് മാത്യു മലയാള മനോരമ കൊല്ലം ബ്യൂറോയിലെ ചീഫ് ഫൊട്ടോഗ്രഫർ റിങ്കുരാജ് മട്ടാഞ്ചേരിയിലിന് സമ്മാനിച്ചു.
പി.അഭിജിത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സാംസ്കാരിക പ്രവർത്തകൻ ആർ.മോഹനൻ, പ്രസ്ക്ലബ് പ്രസിഡന്റ് ഇ.പി.മുഹമ്മദ്, സീനിയർ ജേണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡന്റ് പി.പി.അബൂബക്കർ, മുതിർന്ന ഫൊട്ടോ ജേണലിസ്റ്റ് പി.പീതാംബരൻ, എം.ടി.വിധുരാജ്, കെ.വി.ശ്രീജേഷ്, എ.ധന്യ എന്നിവർ പ്രസംഗിച്ചു. ചോയിക്കുട്ടിയുടെ മക്കളായ ഷനോജ്, രേഖ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
2025 മാർച്ച് 19ന് മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ‘തേനീച്ച ബോംബ്’ എന്ന ക്യാച്ച്വേർഡിൽ തിരുവനന്തപുരം കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിൽ തേനീച്ചക്കൂട് ഇളകി തേനീച്ചകൾ ആളുകളെ വളഞ്ഞ് കുത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുന്ന ജീവനക്കാരിയുടെ ചിത്രത്തിനാണ് 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം.
പി.എൻ.ശ്രീവത്സൻ (റിട്ട.
ചീഫ് ഫൊട്ടോഗ്രഫർ, മലയാള മനോരമ), പി.പീതാംബരൻ (റിട്ട. ചീഫ് ഫൊട്ടോഗ്രഫർ, ഡെക്കാൻ ക്രോണിക്കിൾ), എസ്.
രമേശ് കുറുപ്പ് (റിട്ട. സ്പെഷൽ ന്യൂസ് ഫൊട്ടോഗ്രഫർ, ദ് ഹിന്ദു) എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്കാര ജേതാവിനെ നിർണയിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

