കോഴിക്കോട്∙ ‘‘അപകടത്തിൽ പെട്ട് വീഴുന്നവരെയുമെടുത്ത് ആശുപത്രിയിലേക്കു കൊണ്ടുപോകലാണ് എന്റെ സ്ഥിരം ജോലി. എത്ര മനുഷ്യരുടെ ചോരയും കണ്ണീരുമാണ് ഞാൻ കാണുന്നത്.’’മങ്ങാട്ടുകണ്ടി പറമ്പിൽ ശിവൻ പറയുന്നു.
മാലൂർക്കുന്ന് എആർ ക്യാംപ്– കണ്ണാടിക്കൽ റോഡിൽ ഇന്നലെ അപകടത്തിൽ പിതാവും മകളും വീണു മരിച്ച സ്ഥലത്തിന്റെ ഉടമയാണ് ശിവൻ. വീടിന്റെ മുറ്റത്ത് തലയിടിച്ചു വീണ 2 പേരുടെയും ശരീരം ചിതറിപ്പോയിരുന്നു.
വെള്ളമൊഴിച്ചു കഴുകിയിട്ടും അന്തരീക്ഷത്തിൽ രക്തത്തിന്റെ മണം.
ഇന്നലെ അപകടം നടക്കുമ്പോൾ ശിവന്റെ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അപകടത്തിന്റെ ശബ്ദം കേട്ട് സമീപവാസികൾ ഓടിയെത്തി.
തുടർന്ന് പൊലീസിനെ വിളിച്ചു.മാലൂർക്കുന്ന് ഇറങ്ങി വരുമ്പോൾ ശിവന്റെ വീടിന്റെ സമീപത്തു കൂടിയാണ് പൂളക്കടവ് റോഡിലേക്ക് എത്തുന്നത്. വീടിന്റെ സമീപത്ത് വലിയൊരു വളവാണ്.
ഇവിടെ 20 മീറ്റർ ഉയരത്തിലാണ് റോഡ്. ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ട് അപകടത്തിൽപെടുന്നത് പതിവാണ്.
പതിനാലോളം പേർ അപകടത്തിൽപ്പെട്ടതോടെ കൗൺസിലറുമായി ചർച്ച ചെയ്തു.
തുടർന്ന് ഇവിടെ കോർപറേഷൻ ലോഹ ബാരിയറുകൾ സ്ഥാപിച്ചു. എന്നാൽ റോഡിന്റെ വളവിൽ ഒരു ഭാഗത്ത് ബാരിയറുകൾ ഒഴിവാക്കിയിട്ടുണ്ട്.
വാഹനങ്ങൾ നിയന്ത്രണം വിടുമ്പോൾ മറിയാതിരിക്കാൻ ഈ വിടവിലൂടെ ആളുകൾ വെട്ടിക്കുന്നതാണ് അപകടത്തിനു കാരണമാകുന്നത്.
പ്രദേശത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർഥികളാണ് പതിവായി അപകടത്തിൽ പെടുന്നത്. കഴിഞ്ഞ വർഷം ഒരു സ്കൂട്ടറിൽ 3 വിദ്യാർഥികൾ കുന്നിറങ്ങിവരുമ്പോൾ നിയന്ത്രണം വിട്ടു.
ഇവർ സ്കൂട്ടറടക്കം വീടിനു മുകളിലേക്ക് വീണതുകൊണ്ട് പരുക്കോടെ രക്ഷപ്പെടുകയായിരുന്നു.‘‘കഴിഞ്ഞ തവണ ചോറുണ്ടു കൊണ്ടിരിക്കുമ്പോഴാണ് അപകടമുണ്ടായത്. അവരെയുമെടുത്ത് ഓടി’’ ശിവൻ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

