കോഴിക്കോട് ∙ നിത്യേന സംഗീത പരിപാടികൾ അരങ്ങേറുന്ന ടൗൺഹാളിൽ ഇന്നലെ ജീവകാരുണ്യ ഗാനമേളയാണ് അരങ്ങേറിയത്. സംഗീത, സാംസ്കാരിക, ജീവകാരുണ്യ കൂട്ടായ്മയായ വാർമുകിൽ ഫൗണ്ടേഷനാണു വേറിട്ട
സംഗീത പരിപാടിക്ക് വേദിയൊരുക്കിയത്. 35 വർഷമായി നഗരത്തിൽ മിഠായിത്തെരുവിലും ബീച്ചിലുമൊക്കെ പാട്ടുപാടി ഉപജീവനം കഴിക്കുന്ന ബാബുഭായി – ലത ഗായക ദമ്പതികളുടെ വീടിന്റെ അറ്റകുറ്റപ്പണിക്കു പണം കണ്ടെത്താനായിരുന്നു ഈ ഗാനമേള.
15 വർഷം മുൻപ് ഒരു ചാനലിന്റെ റിയാലിറ്റി ഷോയിൽ പങ്കെടുത്തതിനു സമ്മാനമായി ഇവർക്ക് മാവൂരിലെ കണ്ണിപറമ്പിൽ ലഭിച്ച വീട് നിലവിൽ തകർന്ന അവസ്ഥയിലാണ്.
അടിയന്തരമായി അറ്റകുറ്റപണികൾ ചെയ്യുന്നതിനും നവീകരിക്കുന്നതിനുമായി ഫണ്ട് ശേഖരിക്കുന്നതിനായി ഗായകരുടെയും സംഗീതജ്ഞരുടെയും സംഗീതാസ്വാദകരുടെയും കൂട്ടായ്മയായ വാർമുകിൽ ഫൗണ്ടേഷൻ തയാറാകുകയായിരുന്നു. ഇവർക്കൊപ്പം നഗരത്തിൽ സംഗീതരംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനകളിലെ പ്രവർത്തകരും ചേർന്നു.
വാർമുകിൽ ഫൗണ്ടേഷന്റെ 250 അംഗങ്ങളിൽ 150 പേരും പ്രഫഷനലും അമച്വറുമായ ഗായകരായിട്ടും അവർ ബാബുഭായിക്കും കുടുംബത്തിനും വേണ്ടി ‘ബാബുഭായി- ലത ഫാമിലി സംഗീത രാവി’നായി ടൗൺഹാളിലെ അരങ്ങ് ഒരുക്കുകയായിരുന്നു.
വാർമുകിൽ ഫൗണ്ടേഷൻ അംഗങ്ങളിൽ നിന്നും ടൗൺഹാളിൽ പാട്ട് കേൾക്കാനെത്തിയ സംഗീതാസ്വാദകരിൽ നിന്നും ശേഖരിച്ച തുക ഈ തെരുവ് ഗായകരുടെ വീട് നന്നാക്കുന്നതിനു ചെലവഴിക്കും. മേയർ ഒ.സദാശിവൻ ഉദ്ഘാടനം ചെയ്തു.
വാർമുകിൽ ഫൗണ്ടേഷൻ ചെയർമാൻ എ.വി.റഷീദ് അലി അധ്യക്ഷത വഹിച്ചു. ഡോ.ടി.പി.
മെഹ്റൂഫ് രാജ്, ആർ.ജയന്ത് കുമാർ, ഗായകൻ അഷ്റഫ്, ജനറൽ കൺവീനർ മുഹമ്മദ് അസ്ലം, സുനിൽ കക്കോത്ത്, ശരത്ത് കുമാർ, രാധിക റാവു, വി.എം.ശശികുമാർ, റഹീസ് തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

