കോടഞ്ചേരി∙ മഴക്കാലത്തെ മലവെള്ളപ്പാച്ചിലും കാട്ടാന ശല്യവും മൂലം സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ച തുഷാരഗിരി ടൂറിസ്റ്റ് േകന്ദ്രത്തിലെ തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടത്തിലേക്കും മഴവിൽച്ചാട്ടത്തിലേക്കും വനം വകുപ്പ് പ്രവേശനാനുമതി നൽകി. ഏതാനും മാസങ്ങളായി തുഷാരഗിരിയിൽ ഈരാറ്റുമുക്ക് വെള്ളച്ചാട്ടത്തിലേക്ക് മാത്രമാണ് സഞ്ചാരികൾക്ക് പ്രവേശനം ഉണ്ടായിരുന്നത്.
ദിവസവും രാവിലെ 8.30 മുതൽ വൈകിട്ട് 3 വരെയാണ് വനത്തിനുള്ളിലെ തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടത്തിലേക്കും മഴവിൽച്ചാട്ടത്തിലേക്കും പ്രവേശനാനുമതി. പ്രവേശന ഫീസ് 40 രൂപ.
കുട്ടികൾക്ക് 20 രൂപ, വിദേശികൾക്ക് 100 രൂപ.
തുഷാരഗിരി ഇക്കോ ടൂറിസം സെന്ററിലെ ടിക്കറ്റ് കൗണ്ടറിൽ നിന്നും ഒന്നര കിലോമീറ്റർ ദൂരം നിത്യഹരിത വനത്തിലൂടെ യാത്ര ചെയ്തു വേണം പ്രകൃതി മനോഹരമായ തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടത്തിൽ എത്താൻ. തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടത്തിലേക്ക് പോകുന്ന വഴിയിലാണ് മഴവിൽച്ചാട്ടം.
വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും ഇക്കോ ടൂറിസം ഗൈഡുകളുടെയും മാർഗ നിർദേശങ്ങൾ അനുസരിച്ച് വേണം വനത്തിലൂടെ സഞ്ചാരികൾ യാത്ര ചെയ്യാൻ. തുഷാരഗിരി ടൂറിസ്റ്റ് കേന്ദ്രത്തിലെ തോണിക്കയം, ഹണിറോക്ക്, അവിഞ്ഞിത്തോട് വെള്ളച്ചാട്ടത്തിലേക്കും സഞ്ചാരികൾക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

