നാദാപുരം∙ ചെക്യാട്, വളയം പഞ്ചായത്തുകളിൽ പെടുന്ന കണ്ടിവാതുക്കൽ, അഭയഗിരി മേഖലയിൽ പട്ടാപ്പകലിലും കാട്ടാനക്കൂട്ടം. വനത്തിലേക്ക് തിരിച്ചയയ്ക്കാനുള്ള വനപാലക സംഘത്തിന്റെ ശ്രമം വിജയിച്ചില്ല. ഇന്നലെ രാവിലെ മുതൽ കുറ്റ്യാടി നിന്നും വിലങ്ങാടു നിന്നുമുള്ള വനപാലക സംഘാംഗങ്ങളും കണ്ണൂർ ജില്ലയിലെ കണ്ണവം മേഖലയിൽ നിന്നുള്ള വനപാലക സംഘവും നാട്ടുകാരും കാട്ടാനകളുടെ പിറകെ കൂടിയെങ്കിലും 14 ആനകളും 2 ആനക്കുട്ടികളും ഈ സംഘത്തിനു നേരെ പാഞ്ഞടുക്കുകയാണ് ചെയ്യുന്നത്.
ആനകളെ തുരത്താനും കർഷകർക്ക് സുരക്ഷയൊരുക്കാനും ദ്രുതകർമ സേനാംഗങ്ങളെ അയയ്ക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും നടപടിയുണ്ടായിട്ടില്ല. സി.സി.ചന്ദ്രൻ, കല്ലുനിര കുഞ്ഞിരാമൻ, മീത്തൽ സുരേന്ദ്രൻ, മാക്കൂൽ അജിത, റാഫി തലേക്കുന്നേൽ തുടങ്ങിയവർക്ക് കാര്യമായ കൃഷി നഷ്ടം സംഭവിച്ചിട്ടുണ്ട്. ഇന്ന് സ്കൂളുകൾക്കു പ്രവൃത്തി ദിവസമാണെന്നതും ജനവാസ കേന്ദ്രങ്ങളിൽ കൂടിയാണ് കാട്ടാനക്കൂട്ടം നീങ്ങുന്നതെന്നതും ജനങ്ങളെ ഭീതിയിലാഴ്ത്തുന്നു. അഭയഗിരി എൽപി സ്കൂളിനു സമീപത്തു വരെ ആനക്കൂട്ടം എത്തിയതായാണ് നാട്ടുകാർ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]