വടകര ∙ നഗരത്തിൽ കെഎസ്ഇബി സ്ഥാപിച്ച ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് പോയിന്റുകളിൽ ഒന്നൊഴികെ ബാക്കി എല്ലാം പ്രവർത്തന രഹിതം. 5 ചാർജിങ് പോയിന്റുകളിൽ പുതിയ സ്റ്റാൻഡ് പരിസരത്തുള്ളതു മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
അവിടെ മറ്റു വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനാൽ വാഹനം നിർത്തി ചാർജ് ചെയ്യാൻ പറ്റുന്നുമില്ല. കെഎസ്ഇബി സ്ഥാപിച്ച ചാർജിങ് പോയിന്റുകളുടെ അറ്റകുറ്റപ്പണി ഉൾപ്പെടെ പരിപാലന ചുമതല തിരുവനന്തപുരത്തെ ചാർജ് മോഡ് എന്ന സ്വകാര്യ കമ്പനിക്കാണ്. പലതവണ പരാതിപ്പെട്ടിട്ടും തിരിഞ്ഞു നോക്കാത്ത സ്ഥിതിയാണെന്നു വാഹന ഉടമകൾ പറയുന്നു.
ജെടിഎസിന് സമീപത്തെ ചാർജർ കത്തി പോയിട്ടു നാളേറെയായി.
വിവരം കമ്പനിയെ അറിയിച്ചിട്ടും നന്നാക്കിയിട്ടില്ല.ഓട്ടോറിക്ഷകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിർത്തിയിട്ട് ചാർജ് ചെയ്യാൻ സൗകര്യപ്രദമായ സ്ഥലമാണിത്. തൈവളപ്പിൽ ക്ഷേത്രത്തിനു സമീപത്തെ ചാർജിങ് പോയിന്റ് 6 മാസമായി പ്രവർത്തിക്കുന്നില്ല.
ഇലക്ട്രിക് കാറുകൾ ഉൾപ്പെടെ നിർത്താനുള്ള സൗകര്യം ഇവിടെയുണ്ട്.ഓട്ടോറിക്ഷ ഫുൾ ചാർജ് ആകാൻ കുറഞ്ഞത് 4 മണിക്കൂറെങ്കിലും വേണം. അത്രയും സമയം നിർത്താനുള്ള സൗകര്യം വേണം.
പുതിയ സ്റ്റാൻഡിൽ സ്കൂട്ടറും ബൈക്കുകളും പാർക്ക് ചെയ്യുന്ന ഭാഗത്തെ ഇലക്ട്രിക് പോസ്റ്റിലാണ് ചാർജിങ് പോയിന്റ്.
ദൂരെ സ്ഥലങ്ങളിൽ ജോലി ആവശ്യത്തിനും മറ്റും പോകുന്നവർ നിർത്തിയിടുന്ന ഈ വാഹനങ്ങൾ എടുക്കുമ്പോൾ രാത്രിയാകും. ഇതുപോലെ തന്നെയാണ് ഏറെ തിരക്കുള്ള കോട്ടപ്പറമ്പിലെ പ്രവർത്തനരഹിതമായ ചാർജിങ് പോയിന്റും. ഇവ രണ്ടും മാറ്റി സ്ഥാപിക്കണമെന്നാണ് ഓട്ടോറിക്ഷ ഡ്രൈവർമാരുടെ ആവശ്യം.ചാർജിങ് പോയിന്റുകൾ സ്ഥാപിക്കുമ്പോൾ നഗരത്തിൽ ആകെ 20 ഇലക്ട്രിക് ഓട്ടോറിക്ഷകളാണ് ഉണ്ടായിരുന്നത്.
ഇപ്പോൾ അത് നൂറിലേറെയായി. ഇതിനു പുറമേയാണ് സ്കൂട്ടറുകളും കാറുകളും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]