കക്കട്ടിൽ ∙ അമീബിക് മസ്തിഷ്കജ്വരം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങൾ മുന്നിട്ടിറങ്ങി നടത്തേണ്ട ക്ലോറിനേഷൻ എങ്ങുമെത്തിയില്ലെന്നു പരാതി.
കിണറുകളിലും കെട്ടിക്കിടക്കുന്ന ജലാശയങ്ങളും ക്ലോറിനേഷൻ നടത്തി രോഗപ്രതിരോധ പ്രവർത്തനം ഊർജിതമാക്കാനുള്ള സർക്കാർ തീരുമാനമാണ് മന്ദീഭവിച്ചത്. വേനൽക്കാലങ്ങളിൽ ഇത്തരം വെള്ളക്കെട്ടുകളിൽ അമീബയുടെ സാന്നിധ്യം ഉണ്ടാകുമെന്നു ആരോഗ്യ വകുപ്പ് തന്നെ മുന്നറിയിപ്പു നൽകിയതാണ്. പാറക്കുളങ്ങളിലും മറ്റു സ്ഥലങ്ങളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങുന്നത് അപകടകരമാണെന്നും മുന്നറിയിപ്പിലുണ്ട്.
കുന്നുമ്മൽ പഞ്ചായത്തിലെ പത്താം വാർഡിൽ കുളങ്ങരത്ത് കളിക്കളത്തിനോട് ചേർന്നുള്ള പാറക്കുളത്തിൽ ക്ലോറിനേഷൻ നടത്തിയിട്ടില്ലെന്ന പരാതിയുണ്ട്.ക്ലോറിനേഷൻ എല്ലാ കിണറുകളിലും വ്യാപിപ്പിക്കണമെന്നും ജനങ്ങളുടെ ഭീതി അകറ്റണമെന്നും വാർഡ് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ചേണികണ്ടി അൻവർ സാദത്ത് അധ്യക്ഷത വഹിച്ചു. പി.സി.സജീർ, കെ.ഹമീദ് പുതിയേടുത്ത്, കെ.കെ.രവീന്ദ്രൻ, റംല സി.കക്കട്ടിൽ, വി.പി.രാഘവൻ നമ്പ്യാർ, പി.എം.അഷറഫ്, മുരളി കുളങ്ങരത്ത് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]