കോഴിക്കോട്∙ മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം അധ്യാപികയും 2001 മുതൽ മേധാവിയുമായിരുന്ന ഡോ.െഷർലി വാസുവിന്റെ റിപ്പോർട്ടുകളിലൂടെ പുറത്തു വന്നത് ഏറെയും മലബാറിലെ വിവാദമായ മരണങ്ങളിലെ സത്യങ്ങൾ. മുത്തങ്ങ വെടിവയ്പിൽ മരിച്ച ആദിവാസിയായ ജോഗിയുടെ മൃതദേഹം നടപടിക്രമങ്ങളൊന്നും പാലിക്കാതെയാണ് പൊലീസ് പോസ്റ്റ്മോർട്ടത്തിന് എത്തിച്ചതെന്ന നിർണായകമായ വെളിപ്പെടുത്തൽ പുറത്തു വന്നതും ഷെർലി വാസുവിലൂടെയായിരുന്നു.രണ്ടു വനിതകൾ മാത്രമാണ് കേരളത്തിൽ ഫൊറൻസിക് വിഭാഗത്തിന് നേതൃത്വം കൊടുത്ത് പോസ്റ്റ്മോർട്ടങ്ങൾ നിർവഹിച്ചിരുന്നത്.
ഈ രംഗത്ത് ആദ്യമെത്തിയ വനിതാ സർജൻ ഷെർലി വാസു തന്നെ.
മറ്റൊന്ന് നടൻ ജഗദീഷിന്റെ ഭാര്യ അന്തരിച്ച ഡോ.രമ. കോഴിക്കോട് ജില്ലയിലെ ജീരകപ്പാറ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് വിദ്യാർഥികളുടെ വിനോദയാത്രയും കൂട്ടത്തിലൊരാളുടെ മരണമുണ്ടാക്കിയ വിവാദവും ഷെർലി വാസു ‘പോസ്റ്റ്മോർട്ടം ടേബിൾ’ എന്ന പുസ്തകത്തിൽ ഓർക്കുന്നുണ്ട്.
കാടും വെള്ളച്ചാട്ടവും ഒക്കെയുള്ള ആ സ്ഥലത്തു വച്ച് ഒരു വിദ്യാർഥിയെ കാണാതായി. തിരച്ചിലിനിടയിൽ, വീണ് ക്ഷതം പറ്റി മരിച്ചതായാണു കണ്ടെത്തിയത്.
ബന്ധുക്കൾക്ക് കടുത്ത സംശയമായി.
പിറ്റ്വേറ്ററി ഗ്രന്ഥിയുടെ വീക്കം മൂലം ധാരാളമായി മൂത്രം പോകുന്ന രോഗം ഇദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. ഇടയ്ക്കിടെ മൂത്രമൊഴിക്കാൻ വേണ്ടി മാറിനിൽക്കുന്ന പതിവും ഉണ്ടാവാം.
ഈ ശീലവും രോഗവും ആ കുട്ടിക്ക് ഉള്ളതായി പിതാവ് തന്നെ സമ്മതിച്ചു. സംഭവദിവസം മറ്റാരുടെയും ശ്രദ്ധയിൽ പെടാതെ മാറിനിന്ന് മൂത്രമൊഴിക്കാൻ ശ്രമിച്ച കുട്ടി കാല് തെറ്റി വീണതാണെന്ന് പിന്നീട് അന്വേഷണ സംഘം സ്ഥിരീകരിച്ചു.
മലപ്പുറം വേങ്ങരയിലെ ലത്തീഫിന്റെ മരണം കൊലപാതകമല്ലെന്നും തൂങ്ങിമരണമാണെന്നും കണ്ടെത്തി പ്രതികളെ വിട്ടയച്ചത്, തിരുവമ്പാടിയിലെ ഷീലയുടെ മരണം, പെരിന്തൽമണ്ണയിൽ നിന്ന് ഡോക്ടറെ കാണാൻ വീട്ടിൽ നിന്ന് ഇറങ്ങി വടയനാട് റിസർവ് വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സരോജിനിയുടെ ദുരൂഹ മരണം..
ഇങ്ങനെ ഒട്ടേറെ കേസുകളിൽ തുമ്പുണ്ടാക്കിയത് ഷെർലിയുടെ നിരീക്ഷണങ്ങളാണ്. പ്രതികളെന്നു കരുതി പൊലീസ് അറസ്റ്റ് ചെയ്തിരുന്നവർക്ക് ജീവിതത്തിൽ പുതുവഴി തെളിഞ്ഞതും, ഒന്നുമറിയാത്ത ഭാവത്തിൽ നാട്ടിൽ വിലസിയിരുന്ന ചിലരെ അഴിക്കുള്ളിലാക്കിയതും പോസ്റ്റ്മോർട്ടം ടേബിളിൽ ഷെർലി നടത്തിയ കണ്ടെത്തലുകളിലൂടെയായിരുന്നു.
മുത്തങ്ങ വെടിവയ്പിൽ മരിച്ച ആദിവാസിയുടെ മൃതദേഹം നടപടിക്രമങ്ങൾ പാലിക്കാതെയാണ് പൊലീസ് എത്തിച്ചതെന്ന് ഷെർലി വാസു തുറന്നു പറഞ്ഞിരുന്നു.
ജോഗിയുടെ മൃതദേഹവുമായി കോഴിക്കോട് മെഡിക്കൽ കോളജിലെത്തിയ പൊലീസുകാരനോട് താൻ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം ‘താൻ തിരുവനന്തപുരത്തുകാരനാണെന്നും തനിക്കൊന്നുമറിയില്ലെന്നു’മായിരുന്നു മറുപടിയെന്നും ഡോ. ഷെർലി വാസു വെളിപ്പെടുത്തി.
ജോഗിയുടെ മരണം പൊലീസിന്റെ വെടിവയ്പുമൂലമാണെന്ന് പോസ്റ്റ്മോർട്ടത്തിലും വ്യക്തമായിരുന്നു.
‘അഴിച്ചുപേക്ഷിച്ച വസ്ത്രമായി ഉപേക്ഷിച്ചിട്ട ദേഹം മേശയിൽ കിടത്തി മിഴിയും മനസും അവിടെയർപ്പിച്ച് രേഖപ്പെടുത്തുന്ന കാര്യങ്ങൾ നീതിന്യായക്കോടതിയിലെ സാക്ഷി മൊഴികളാകുന്നു.
സാക്ഷി ബോധിപ്പിക്കേണ്ടത് സത്യം. സത്യം മാത്രം.
പൂർണസത്യം അയാൾക്ക് അപ്രാപ്യവും’ –തന്റെ പുസ്തകത്തിൽ ഷെർലി വാസു വിവരിക്കുന്നത് ഇങ്ങനെയാണ്. സർക്കാർ കടലാസുകളിൽ രേഖപ്പെടുത്താത്ത സാക്ഷിമൊഴികൾ പലതും സമൂഹത്തിന്റെ മനഃസാക്ഷിക്കോടതി മുൻപാകെ തുറന്നു വച്ചാണ് ഷെർലി വാസു യാത്രയാവുന്നത്.
ഡോ.
ഷെർലി വാസുവിനെ ഡോ. കെ.പ്രസന്നൻ അനുസ്മരിക്കുന്നു കോഴിക്കോട് ∙ സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ച ഫൊറൻസിക് സർജനായിരുന്നു തൃശൂർ ഗവ.
മെഡിക്കൽ കോളജ് റിട്ട. പ്രിൻസിപ്പലും ഗവ.
മെഡിക്കൽ കോളജ് മുൻ ഫൊറൻസിക് വിഭാഗം മേധാവിയുമായിരുന്ന ഡോ. ഷെർലി വാസു.
ഫൊറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനായി ഏതു സമയത്തു വിളിച്ചാലും കൃത്യമായ മറുപടി ലഭിച്ചിരുന്നു.
ഫൊറൻസിക് വിഭാഗത്തിൽ കേരളത്തിൽ തന്നെ അഭിപ്രായം ആരായാൻ പറ്റുന്ന വിദഗ്ധയായിരുന്നു ഡോ. ഷെർലി വാസു.
ജോലിയിൽ 100% വിശ്വാസ്യത പുലർത്തിയ അവർ ഫൊറൻസിക് സർജൻ എന്ന നിലയിൽ ആ മേഖലയോടു പൂർണമായും സമർപ്പിത ജീവിതമാണു നയിച്ചത്.
കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ റിപ്പോർട്ട് തയാറാക്കുന്നതിനു മുൻപ്, മരിച്ച വ്യക്തിയുടെ സാമൂഹിക പശ്ചാത്തലം ഉൾപ്പെടെ മനസ്സിലാക്കിയിരുന്നു. പോസ്റ്റ്മോർട്ടം പരിശോധനകൾക്കപ്പുറം ശാസ്ത്രീയമായും അല്ലാതെയും ലഭിച്ച തെളിവുകളിലൂടെ കിട്ടിയ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി പല കേസുകളിലും അവർ റിപ്പോർട്ട് നൽകിയിരുന്നു.
ഇതെല്ലാം പിന്നീട് കേസ് അന്വേഷണത്തിൽ ഏറെ സഹായകമായതായും അതിലൂടെ കൂടുതൽ തലങ്ങളിലേക്കു അന്വേഷണം വ്യാപിക്കാൻ കഴിഞ്ഞതായും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞിട്ടുണ്ട്.
കോടതി നടപടികളിൽ കൃത്യമായ മൊഴി നൽകുന്നതു പ്രോസിക്യൂഷന് ഏറെ സഹായകമായിരുന്നു. ഇതിലൂടെ കുറ്റവാളികൾക്ക് ശിക്ഷ വാങ്ങി നൽകുന്നതിൽ വലിയ പങ്കു വഹിച്ചു.
ഒപ്പം നീതിന്യായ വ്യവസ്ഥിതിയോടു 100% കൂറു പുലർത്താനുമായി. നല്ലൊരു അധ്യാപിക കൂടിയായിരുന്നു.
അവരുടെ അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകി. ഇംഗ്ലിഷ്, മലയാളം ഭാഷകളിൽ അപാര പാണ്ഡിത്യം ഉണ്ടായിരുന്നു.
ഇത് ഔദ്യോഗികമായ കാര്യങ്ങൾക്കു വരെ ഏറെ സഹായകമായിരുന്നു. (ഗവ.
മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മുൻ മേധാവിയും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജിൽ ഫൊറൻസിക് മെഡിസിൻ മേധാവിയുമാണു ഡോ.കെ.പ്രസന്നൻ). …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]