
കോഴിക്കോട് ∙ ബസ് കാത്തിരിപ്പുകേന്ദ്രം പൊളിച്ചുനീക്കിയിട്ടു നാലു വർഷം. എന്തിനാണ് ഞങ്ങളെ ഇത്രയും വർഷമായിട്ടും പെരുമഴയത്ത് കാത്തു നിർത്തുന്നതെന്ന് ബസ് യാത്രക്കാർ!.
നഗരത്തിലെ ഏറ്റവും തിരക്കേറിയ ബസ് സ്റ്റോപ്പുകളിലൊന്നായ നടക്കാവ് ക്രോസ് റോഡ് ബസ് സ്റ്റോപ്പിലാണ് ജനങ്ങൾ മഴ കൊണ്ട് ബസ് കാത്തുനിൽക്കുന്നത്. 2021 ജൂൺ ആറിനാണ് ഇവിടെയുണ്ടായിരുന്ന കാത്തിരിപ്പുകേന്ദ്രം പൊളിച്ചത്.
കണ്ണൂർ റോഡിനെയും വയനാട് റോഡിനെയും ബന്ധിപ്പിക്കുന്ന നടക്കാവ് ക്രോസ് റോഡിലെ ബസ് സ്റ്റോപ് പൊളിച്ചുകളഞ്ഞത് കോർപറേഷനും പൊതുമരാമത്ത് വകുപ്പും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തിന്റെ ഭാഗമായാണ്.
കോഴിക്കോടു ഭാഗത്തുനിന്ന് ബാലുശ്ശേരി, നരിക്കുനി, ചെറുകുളം, ചെലപ്രം, മലാപ്പറമ്പ്, വെള്ളിമാടുകുന്ന്, ചെലവൂർ, മൂഴിക്കൽ, താമരശ്ശേരി, കുന്നമംഗലം ഭാഗങ്ങളിലേക്കുള്ള ബസുകൾ കണ്ണൂർ റോഡിലൂടെ നടക്കാവ് പൊലീസ് സ്റ്റേഷനു മുന്നിലെത്തിയ ശേഷം ഈ ക്രോസ് റോഡ് വഴിയാണ് വയനാട് റോഡിലേക്ക് കടന്ന് എരഞ്ഞിപ്പാലത്തേക്കു പോകുന്നത്.വടക്കൻ ജില്ലകളിൽ നിന്നും കൊയിലാണ്ടി, വടകര, പേരാമ്പ്ര ഭാഗങ്ങളിൽ നിന്നുമുള്ള യാത്രക്കാർ നടക്കാവ് ക്രോസ് റോഡ് ബസ് സ്റ്റോപ്പിൽ എത്തിയാണ് ബസ് മാറിക്കയറി ബാലുശ്ശേരി, നരിക്കുനി, കുന്നമംഗലം, മലാപ്പറമ്പ് ഭാഗങ്ങളിലേക്കു പോവുന്നത്.
പണ്ട് ഇവിടെ റോഡിൽനിന്നു വിട്ട് അകത്തേക്കു കയറ്റി നിർമിച്ച ഒരു പഴയ ബസ് ഷെൽറ്ററുണ്ടായിരുന്നു. എന്നാൽ, പിന്നീട് അതു പൊളിച്ചു കളയുകയും റോഡിനോടു ചേർന്നു ഫുട്പാത്തിനു മുകളിൽ ബസ് ഷെൽറ്റർ പണിയുകയും ചെയ്തു.
ഇതാണ് പിൽക്കാലത്ത് വിവാദമായത്.കോർപറേഷനിലെ ബസ് ഷെൽറ്ററുകളുടെ നവീകരണത്തിനു കരാറെടുത്ത സ്വകാര്യവ്യക്തിയാണ് ഇവിടെ ഫുട്പാത്തിനു മുകളിൽ മൂന്നു ബസ് ഷെൽറ്ററുകൾ നിർമിച്ചത്. കരാറിൽ പറഞ്ഞ ബസ് ഷെൽറ്ററുകളുടെ എണ്ണം തികയ്ക്കാനാണ് ഇവിടെ 3 എണ്ണം പണിതതെന്ന ആരോപണം ഉയർന്നിരുന്നു.
എന്നാൽ ഈ റോഡ് പൊതുമരാമത്തു വകുപ്പിന്റെതാണ്.
പൊതുമരാമത്തു വകുപ്പിന്റെ റോഡിൽ കോർപറേഷന്റെ കരാറുകാരൻ അനധികൃതമായി ഷെൽറ്റർ പണിതത് വിവാദമാവുകയും കൗൺസിലിൽ തർക്കത്തിലെത്തുകയും ചെയ്തിരുന്നു.ഓവുചാൽ നവീകരണത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പ് ഫുട്പാത്തിലെ സ്ലാബുകൾ നീക്കിയെത്തിയെങ്കിലും ബസ് ഷെൽറ്ററുള്ളതിനാൽ തുടർജോലികൾ മുടങ്ങി. ഇതിനിടെ ‘മന്ത്രിയോടു ചോദിക്കാം’ ഫോൺ ഇൻ പരിപാടിയിലേക്ക് നടക്കാവ് സ്വദേശിയായ ഒരു വ്യക്തി വിളിക്കുകയും ബസ് ഷെൽറ്ററുള്ളതിനാൽ ഇവിടെ ഓവുചാലിന്റെ നിർമാണം വൈകുന്നതായി പരാതിപ്പെടുകയും ചെയ്തു.
തുടർന്ന് 2021 ജൂൺ ആറിന് മന്ത്രി നേരിട്ട് ഇടപെട്ട് ബസ് ഷെൽറ്റർ പൊളിച്ചുനീക്കി. എന്നാൽ പിന്നീട് ഇവിടെ പൊതുമരാമത്തു വകുപ്പോ നഗരസഭയോ ഒരു ബസ് ഷെൽറ്റർ നിർമിച്ചില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]