
നടുവണ്ണൂർ ∙ കനത്ത മഴയിൽ റോഡ് കോൺക്രീറ്റ് ചെയ്തത് ഒലിച്ചുപോയതായി പരാതി, പ്രതിഷേധം ശക്തം. കോട്ടൂർ പഞ്ചായത്തിലെ നീറോത്ത് വാഴോറമല ഉന്നതി റോഡാണ് മഴയിൽ കോൺക്രീറ്റ് ചെയ്തതിനാൽ നശിച്ചത്.കെ.എം.സച്ചിൻദേവ് എംഎൽഎയുടെ ഫണ്ടിൽ നിന്ന് എസ്സി ഉന്നതിക്ക് അനുവദിച്ച തുക വിനിയോഗിച്ചാണ് പ്രവൃത്തി നടത്തിയത്.
സംഭവത്തിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു.
കെഎസ്യു സംസ്ഥാന സമിതി അംഗവും വാർഡ് പ്രസിഡന്റുമായ അർജുൻ പൂനത്ത് അധ്യക്ഷത വഹിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ.പി.സുരേഷ് ബാബു, പി.ഷൈജു, കെ.റജി കുമാർ, സി.പ്രിയരഞ്ജൻ, കെ.പി.കൃഷ്ണദാസ്, പി.കോയാമു, സുരേഷ് എളാങ്ങൽ, കെ.പി.സുന്ദരൻ എന്നിവർ പ്രസംഗിച്ചു.പഞ്ചായത്ത് പ്രസിഡന്റ് സി.എച്ച്.സുരേഷിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും വേണ്ട
നടപടികൾ എടുക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പു നൽകുകയും ചെയ്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]