
തിരുവമ്പാടി∙ 8 ജീവൻ പൊലിയുകയും 18 വീടുകൾ പൂർണമായും 40 വീടുകൾ ഭാഗികമായും തകരുകയും ചെയ്ത പുല്ലൂരാംപാറ – കൊടക്കാട്ടുപാറ- ചെറുശ്ശേരി – മഞ്ഞുവയൽ ഉരുൾപൊട്ടലിനു ഇന്ന് 13 വർഷം. മലയോരത്തെ നടുക്കിയ ഉരുൾപൊട്ടൽ ദുരന്തം ഉണ്ടാകുന്നത് 2012 ഓഗസ്റ്റ് 6 ന് ആയിരുന്നു.
തിരുവമ്പാടി പഞ്ചായത്തിലെ പുല്ലൂരാംപാറ കൊടക്കാട്ടുപാറയിലും, ചെറുശ്ശേരിമലയിലും കോടഞ്ചേരി പഞ്ചായത്തിലെ മഞ്ഞുവയൽ പൊട്ടൻകോട് മലയിലും ആയിരുന്നു ഉരുൾപൊട്ടൽ പ്രഭവ കേന്ദ്രങ്ങൾ.
കൊടക്കാട്ടുപാറയിൽ വൈകിട്ട് 5 ന് ഉണ്ടായ ഉരുൾപൊട്ടലിൽ വീടുകളും കൃഷിയിടങ്ങളും തകർന്നു. തുടർന്ന് ചെറുശ്ശേരി മലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മണ്ണിടിഞ്ഞ് വീട് തകർന്ന് ഒരു കുടുംബത്തിലെ 5 പേർ മരിച്ചു.
മാതാപിതാക്കളും ഭാര്യയും രണ്ടു മക്കളും നഷ്ടപ്പെട്ട ഈ കുടുംബത്തിൽ ശേഷിച്ച യുവാവിന് പിന്നീട് സർക്കാർ ജോലി നൽകി.
ഉരുൾപൊട്ടലിനെ തുടർന്ന് ഉണ്ടായ മലവെള്ളപ്പാച്ചിലിൽ ആണ്, പിതാവ് സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടു വന്ന പെൺകുട്ടി തോടു മുറിച്ചു കടക്കുമ്പോൾ ഒഴുക്കിൽപെട്ടു മരിച്ചത്.
മഞ്ഞുവയൽ പൊട്ടൻകോടു മലയിൽ ഉരുൾപൊട്ടലിൽ തകർന്ന വീടിനകത്ത് കുടുങ്ങി 2 പേരാണ് മരിച്ചത്. മാവിൻ ചുവട് ഭാഗത്താണ് ഉരുൾപൊട്ടൽ വൻ നാശം ഉണ്ടായത്.ചെറുശ്ശേരി മലയിൽ ഉണ്ടായ ചെറുതും വലുതുമായ ഉരുൾപൊട്ടലിൽ നിന്ന് ഒഴുകിയെത്തിയ മലവെള്ളം പുല്ലൂരാംപാറ – ആനക്കാംപൊയിൽ പൊതുമരാമത്ത് റോഡ് തകർത്ത് കുറുകെ ഒഴുകി ഇരുവഞ്ഞി പുഴയിൽ പതിക്കുകയായിരുന്നു.
ഈ മലവെള്ളപ്പാച്ചിലിൽ വീടുകളും തകർന്നു.
ആനക്കാംപൊയിൽ മേഖലയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് റവന്യു വകുപ്പ് നിർമിച്ച ദുരിതാശ്വാസ ക്യാംപിൽ 24 കുടുംബങ്ങൾ 7 വർഷത്തോളം താമസിച്ചു. വീടുകൾ ഭാഗികമായി തകർന്ന 11 കുടുംബങ്ങൾക്ക് താമരശ്ശേരി രൂപതയുടെ കീഴിലുള്ള സന്നദ്ധ സംഘടനയായ സിഒഡി നേതൃത്വത്തിൽ ഒരു വർഷത്തിനുള്ളിൽ സ്ഥലം എടുത്ത് വീട് നിർമിച്ചു നൽകി.
പിന്നീട് പൂർണമായി വീട് തകർന്ന കുടുംബങ്ങൾക്ക് അരിപ്പാറയിൽ സർക്കാർ ഭൂമി വാങ്ങി നൽകുകയും ഭവന നിർമാണത്തിന് ഫണ്ട് അനുവദിക്കുകയും ചെയ്തു.7 വർഷത്തിനു ശേഷം ദുരന്തത്തിൽ അകപ്പെട്ടവർ ക്യാംപ് വിട്ട് പോയി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]