
അത്തോളി ∙ സംസ്ഥാനപാതയിൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിനു സമീപം സീബ്രാ ലൈൻ ഇല്ലാത്തത് അപകടഭീഷണി.
ദിനംപ്രതി ആയിരക്കണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം പതിവാണ്.രാവിലെയും വൈകുന്നേരവും സ്കൂളിൽ എത്താനും മടങ്ങാനും കുട്ടികൾ പ്രയാസപ്പെടുകയാണ്. പിടിഎ കമ്മിറ്റി ഇടപെട്ട് ഒരാളെ സെക്യൂരിറ്റിയായി നിയമിച്ചിട്ടുണ്ട്.
അവധി ദിവസങ്ങളിൽ അധ്യാപകരാണ് റോഡിൽ നിന്നുള്ള വാഹനം നിയന്ത്രിച്ചു കുട്ടികളെ കടത്തിവിടുന്നത്. സ്കൂളിലെ അധ്യാപകർ ആവശ്യപ്പെട്ടതിനെ തുടർന്ന് ഒരു പൊലീസിനെയും നിയോഗിച്ചിട്ടുണ്ടെങ്കിലും സേവനം എല്ലാ ദിവസവും ലഭിക്കാറില്ല.
സ്കൂളിനു സമീപം മുതൽ കുനിയിൽ കടവ് വരെ റോഡിന്റെ വീതി കുറവായതിനാൽ ഗതാഗതക്കുരുക്ക് പതിവാണ്.
തിരക്കുള്ള സമയങ്ങളിൽ മണിക്കൂറുകളോളം വാഹനങ്ങൾ കുടുങ്ങി കിടക്കാറുണ്ട്. അത്തോളി ഗവ.ഹയർ സെക്കൻഡറി സ്കൂളിന് മുന്നിലാണ് ബസ് കാത്തിരിപ്പു കേന്ദ്രം.
രാവിലെയും വൈകുന്നേരവും ബസുകൾ നിർത്തി യാത്രക്കാരെ കയറ്റി ഇറക്കുന്നതിനിടയിൽ, കുട്ടികൾ വശങ്ങളിലേക്കു കാണാത്ത രീതിയിൽ രീതിയിൽ റോഡ് മറി കടക്കുന്നത് അപകടത്തിന് കാരണമാകുന്നു. സ്കൂളിന്റെ സമീപത്ത് തന്നെയാണ് ഓട്ടോ സ്റ്റാൻഡും.
കൂടാതെ കണ്ണിപ്പൊയിൽ, ചീക്കിലോട് ഭാഗങ്ങളിൽ നിന്നും വരുന്ന വരുന്ന വാഹനങ്ങളും എത്തിച്ചേരുന്നതും സ്കൂളിനു മുന്നിലാണ്.
പൊലീസിന്റെ സേവനം വൈകുന്നേരം മാത്രമാണു ലഭിക്കുന്നതെന്നും അതു രാവിലെയും ലഭിച്ചാൽ കൂടുതൽ പ്രയോജനപ്പെടുമെന്നും പിടിഎ പ്രസിഡന്റ് സന്ദീപ് നാലുപുരയ്ക്കൽ പറഞ്ഞു.ഇവിടെ സ്കൂൾ ഉണ്ട് എന്ന് സൂചനാ ബോർഡുകൾ പോലുമില്ല. പഞ്ചായത്തിലെ തന്നെ മൊടക്കല്ലൂർ എയുപി സ്കൂളിനു സമീപവും വേളുർ എംയുപി സ്കൂളിന് സമീപവും കുന്നത്തറ എൽപി സ്കൂളിന് സമീപവും ഇതേ അവസ്ഥയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]