
സീറ്റ് ഒഴിവ്
ചാത്തമംഗലം∙ ഗവ.ഐടിഐയിൽ വനിതകൾക്കായി സംവരണം ചെയ്തിട്ടുള്ള സർവേയർ ട്രേഡിൽ ഏതാനും സീറ്റുകളിൽ ഒഴിവുണ്ട്. നാളെ വൈകിട്ട് 5 വരെ ഐടിഐ ഓഫിസിൽ അപേക്ഷ സ്വീകരിക്കും.
9946366449.കൊയിലാണ്ടി∙ എസ്എആബിടിഎം ഗവ. കോളജിൽ എംഎസ്സി ഫിസിക്സ്, എംകോം ഫിനാൻസ് പ്രോഗ്രാമുകളിൽ എസ്സി കാറ്റഗറിയിൽ രണ്ടും എസ്ടി, ഇ ഡബ്ല്യൂഎസ്, പിഡബ്ല്യൂഡി, സ്പോർട്സ് കാറ്റഗറികളിൽ ഓരോ സീറ്റുകളും ഒഴിവുണ്ട്.
ഇന്നു രാവിലെ 10.30ന് ഹാജരാകണം.
സ്പോട് അഡ്മിഷൻ
കോഴിക്കോട് ∙ വെസ്റ്റ് ഹിൽ എൻജിനീയറിങ് കോളജിൽ എംടെക് കോഴ്സുകളിലേക്ക് 8നു രാവിലെ 11ന് സ്പോട് അഡ്മിഷൻ നടക്കും. വിവിധ ബിടെക് കോഴ്സുകളിലേക്ക് എട്ടിനു രാവിലെ 11ന് സ്പോട് അഡ്മിഷൻ നടക്കും.
വെബ്സൈറ്റ്: www.geckkd.ac.in
ധനസഹായത്തിന് അപേക്ഷിക്കാം
പേരാമ്പ്ര ∙ പട്ടികജാതി വികസന വകുപ്പ് പഠനമുറി നിർമാണ ധനസഹായ പദ്ധതിയിലേക്ക് പേരാമ്പ്ര ബ്ലോക്കിലെ പട്ടികജാതി വിദ്യാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. 30ന് വൈകിട്ട് 5ന് മുൻപായി അപേക്ഷ നൽകണം.
കൂടുതൽ വിവരങ്ങൾ പേരാമ്പ്ര ബ്ലോക്ക് പട്ടികജാതി വികസന ഓഫിസിൽനിന്നു ലഭിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]