
12.5 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോഴിക്കോട് ∙ 12.5 ഗ്രാം എംഡിഎംഎയുമായി രണ്ടുപേർ അറസ്റ്റിൽ. പൊക്കുന്ന് തളിക്കുളങ്ങര പുളിക്കൽ ഹൗസിൽ പി.അരുൺകുമാർ (27), കുതിരവട്ടം മൈലാംപാടി അറ്റംപറമ്പിൽ ഹൗസിൽ പി.റിജുൽ (29) എന്നിവരാണ് അറസ്റ്റിലായത്. വിൽപനയ്ക്കായി എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കുന്നതിനിടെ ഗോവിന്ദപുരത്തെ റിജുൽ താമസിക്കുന്ന വീട്ടിൽ വച്ചാണ് പ്രതികൾ പിടിയിലായത്. മുൻപ് ലഹരിമരുന്ന് കേസിൽ പിടിയിലായ ഇവർ, വീണ്ടും ലഹരി വിൽപന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു.
330 ഗ്രാം എംഡിഎംഎയായി പിടിയിലായതിന് അരുണിനെതിരെ മീനങ്ങാടി എക്സൈസിൽ കേസുണ്ട്. 20 മാസത്തോളം ജയിലിൽ കഴിഞ്ഞ് ജാമ്യത്തിൽ ഇറങ്ങിയതാണ്. റിജുലിനെ 10 ഗ്രാം എംഡിഎംഎയുമായി കഴിഞ്ഞ വർഷം ഡാൻസാഫും മെഡിക്കൽ കോളജ് പൊലീസും ചേർന്ന് പിടികൂടിയിരുന്നു. മൂന്ന് മാസം ജയിലിലായിരുന്നു. മാങ്കാവ്, ഗോവിന്ദപുരം കേന്ദ്രീകരിച്ച് ലഹരിമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
നർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മിഷണർ കെ.എ.ബോസിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും സബ് ഇൻസ്പെക്ടർ വി.ആർ.അരുണിന്റെ നേതൃത്വത്തിലുള്ള മെഡിക്കൽ കോളജ് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഡാൻസാഫ് അംഗങ്ങളായ എസ്ഐ കെ.അബ്ദുറഹ്മാൻ, എഎസ് ഐ.അനീഷ് മുസ്സേൻവീട്, സുനോജ് കാരയിൽ, പി.കെ.സരുൺകുമാർ, എം.ഷിനോജ്, ടി.കെ.തൗഫീക്ക്, ഇ.വി.അതുൽ, മുഹമദ്ദ് മഷ്ഹൂർ, മെഡിക്കൽ കോളജ് സ്റ്റേഷനിലെ എസ്ഐമാരായ അമൽ ജോയ്, എസ്.കെ.പ്രവീൺ കുമാർ, എസ്സിപിഒ ബിജോ ജെയിംസ്, പി.റോഷ്നി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.