
കോഴിക്കോട് ജില്ലയിൽ ഇന്ന് (06-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വൈദ്യുതി മുടക്കം നാളെ
കോഴിക്കോട് ∙ നാളെ പകൽ 9.30– 3: ബീച്ച് കണ്ണൻപറമ്പ്, കുത്തുകല്ല്, കുണ്ടുങ്ങൽ.
∙ 8.30– 5.30: കൂടരഞ്ഞി ടൗൺ, കൂടരഞ്ഞി പോസ്റ്റ് ഓഫിസ്.
∙ 8– 5: കൂട്ടാലിട ഈസ്റ്റ് മൂലാട്, മൂലാട്, മൂലാട് കനാൽ.
∙ 8.30– 5: ഇരുപൂളുംകവല, പാത്തിപ്പാറ ട്രാൻസ്ഫോമർ പരിധി.
∙ 9– 5: മലാപ്പറമ്പ് ടെലികോം കോളനി ഏരിയ.
സൗജന്യ കോഴ്സുകൾ: അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് ∙ ഭിന്നശേഷിക്കാർക്കായി സമർഥനം ട്രസ്റ്റ് ഫോർ ദ് ഡിസേബിൾഡ് നടപ്പാക്കുന്ന സൗജന്യ റീട്ടെയ്ൽ മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 15. 7907019173.
തെറപ്പിസ്റ്റ് ഒഴിവ്
കോഴിക്കോട്∙ ഭാരതീയ ചികിത്സാ വകുപ്പിനു കീഴിൽ ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പദ്ധതിയിൽ സ്പീച്ച് തെറപ്പിസ്റ്റ്, ഫിസിയോ തെറപ്പിസ്റ്റ്, ഒക്യുപ്പേഷനൽ തെറപ്പിസ്റ്റ് തസ്തികകളിലേക്കുള്ള അഭിമുഖം 24ന് ജില്ലാ മെഡിക്കൽ (ഐഎസ്എം) ഓഫിസിൽ നടക്കും. ഫാർമസിസ്റ്റ് തസ്തികയിലേക്ക് 25നും ഹെൽപർ തസ്തികയിലേക്ക് 26നും അഭിമുഖം നടത്തും. 0495 2371486.