കോഴിക്കോട് ∙ നോമ്പിനോടനുബന്ധിച്ച് വൈകുന്നേരങ്ങളിൽ തുറക്കുന്ന താൽക്കാലിക സ്റ്റാളുകളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്പെഷ്യൽ സ്ക്വാഡുകൾ രൂപീകരിച്ച് പരിശോധന നടത്തി. ഭക്ഷ്യ വസ്തുക്കളുടെ ഗുണ നിലവാരം പരിശോധിക്കുന്നതിനായിരുന്നു പരിശോധന.
154 സ്ഥാപങ്ങളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയ 41 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 7 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്താൻ ഉത്തരവ് നൽകി.
ഗുരുതര നിയമലംഘനം കണ്ടെത്തിയ ഒരു സ്ഥാപനത്തിനെതിരെ കേസ് എടുത്തു. ഇത്തരം സ്റ്റാളുകളിൽ അനുവദനീയമല്ലാത്ത ചേരുവകൾ ഉപയോഗിക്കുന്നുണ്ടോ എന്നത് സംബന്ധിച്ച് വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഭഷ്യസുരക്ഷ അസി: കമ്മീഷണർ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

