കോഴിക്കോട്∙ കക്കോടി എംഐഎൽപി സ്കൂളിൽ 13 പൂമ്പാറ്റപ്പുസ്തകങ്ങൾ ചിറകുവീശിപ്പറന്നു. സ്കൂളിലെ ഒന്നാം ക്ലാസിലെ 13 കുട്ടികളുടെ ഡയറിക്കുറിപ്പുകളാണു ‘ലിറ്റിൽ ഓഥേഴ്സ്’ എന്ന പേരിൽ പുസ്തക രൂപത്തിൽ ഇന്നലെ പുറത്തിറങ്ങിയത്.
രചയിതാക്കൾ, വേദിയിൽ മുട്ടുകുത്തിനിന്ന് ഇരുകൈകളിലും പുസ്തകങ്ങൾ ഉയർത്തിപ്പിടിച്ചപ്പോൾ രക്ഷിതാക്കളും നാട്ടുകാരും നിറഞ്ഞ കയ്യടിയോടെ സ്വീകരിച്ചു.
ലൈബ എനാമിന്റെ മിഠായിപ്പൊതി, ഡി.കെ.ആദ്വിക്കിന്റെ എന്റെ നുറുങ്ങുവെട്ടം, ആദം മുഹമ്മദ് റമീസിന്റെ എന്റെ കുഞ്ഞുലോകം, എം.മുഹമ്മദ് റിദാന്റെ ഓർമയിലെ വരികൾ, നക്ഷത്ര ദീപക്കിന്റെ എന്റെ കുഞ്ഞിക്കണ്ണുകളിലെ ലോകം, തൻവി ശ്യാം എഴുതിയ ഓർമകൾ, എ.ആഷ്ലി ഷിബിൻ എഴുതിയ മധുരമാമ്പഴം, വി.ഇ.അലി ഐസൻഎഴുതിയ അലിയുടെ കുഞ്ഞോർമകൾ, കെ.വി.അലൈന ഫാത്തിമയുടെ മഴവില്ല്, കെ.വി.ജാൻവിയുടെ ജാനൂസ്, കെ.പി.അദ്വൈത് കൃഷ്ണയുടെ തേൻവരിക്ക, പി.കെ. മിൻഹ ഫാത്തിമയുടെ ചങ്ങാതിക്കൂട്ടം, പി.ബി.അദ്വികയുടെ പൂമൊട്ടുകൾ എന്നീ പുസ്തകങ്ങളാണ് ഇന്നലെ സ്കൂൾ വാർഷികച്ചടങ്ങിൽ കക്കോടി പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽകുമാർ പുറത്തിറക്കിയത്.
ഒന്നാം ക്ലാസിലെ അധ്യാപികമാരായ നഹീമ, സൂര്യ, പ്രധാനാധ്യാപകൻ കെ.
ഫൈസൽ, സ്റ്റാഫ് സെക്രട്ടറി പി.ഷാജൽ എന്നിവരുടെ നേതൃത്വത്തിലാണു രചനകൾ പുസ്തകങ്ങളാക്കിയത്. ഡോ.
കെ.ശ്രീകുമാറിന്റേതാണ് അവതാരിക. സംസ്ഥാന സർക്കാരിന്റെ സംയുക്ത ഡയറി പദ്ധതിയുടെ ഭാഗമായാണിതെന്ന് പി.ഷാജൽ പറഞ്ഞു.
കക്കോടി പഞ്ചായത്ത് അംഗം വേങ്ങാട്ടിൽ സുബൈദ, സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് എം.ആലിക്കോയ, മാനേജർ വി.സാലിഹ്, പിടിഎ പ്രസിഡന്റ് ഷബീർ,എഴുത്തുകാരി മിനി മനോജ് എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

