കോഴിക്കോട്∙ വിൽപനയ്ക്കായി സൂക്ഷിച്ച നിരോധിത പുകയില ഉൽപന്നവുമായി യുവാവ് പിടിയിൽ. കല്ലായി സ്വദേശി കൂട്ടിങ്ങൽ പറമ്പ് വീട്ടിൽ നൗഫൽ അറബി (47) നെയാണ് ഫറോക്ക് പൊലീസ് പിടികൂടിയത്.
പൊലീസിന്റെ പെട്രോളിങ്ങിനിടെയാണ് ഫറോക്ക് ഹയർ സെക്കൻഡറി സ്കൂളിന് സമീപത്തുള്ള ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നു പ്രതിയെ പിടികൂടിയത്.
ഇയാളുടെ പക്കൽ നിന്ന് 95 ഹാൻസ് പാക്കറ്റുകളും ഹാൻസ് വിറ്റ് കിട്ടിയ 300 രൂപയും പൊലീസ് കണ്ടെടുത്തു.
ഫറോക്ക് ബസ് സ്റ്റാൻഡ് പരിസരത്തുള്ള സ്കൂൾ, കോളജ് വിദ്യാർഥികൾക്കും അന്യസംസ്ഥാനത്തൊഴിലാളികൾക്കും വിൽപന നടത്താനായി കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു. നിരോധിത പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചതിന് നേരത്തെയും പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഫറോക്ക് സബ് ഇൻസ്പെക്ടർമാരായ മിഥുൻ, റിനീഷ്, എസ്സിപിഒ സുമേഷ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

