കോഴിക്കോട്∙ ബവ്റിജസ് കോർപ്പറേഷന്റെ കക്കോടി ഔട്ട്ലെറ്റിൽ നിന്നും മദ്യം മോഷ്ടിക്കാൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി. ചേളന്നൂർ സ്വദേശി തേനാടത്ത് പറമ്പിൽ വിജീഷ് (38) ആണ് പിടിയിലായത്.
മദ്യം മോഷ്ടിക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയെ ജീവനക്കാർ പിടികൂടുകയായിരുന്നു.
തുടർന്ന് ചേവായൂർ പൊലീസ് എത്തി പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇയാൾ ഇതിനു മുൻപും ബവ്റിജസ് കോർപ്പറേഷൻ ഔട്ട്ലെറ്റുകളിൽ നിന്ന് മദ്യം മോഷ്ടിച്ചിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
സ്ഥാപനത്തിലെ സിസിടിവി പരിശോധിച്ചതിൽ നിന്നു ഇത് വ്യക്തമാവുകയും ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തി പ്രതിയെ കോടതിയിൽ ഹാജരാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

