കൊയിലാണ്ടി∙ ദേശീയപാതയിൽ കൊയിലാണ്ടി ടൗണിൽ സീബ്രാ ലൈനില്ല. പുതിയ ബസ്സ്റ്റാൻഡിനു മുൻവശം, കോടതി സമുച്ചയത്തിനു മുൻവശം.
ഗവ.താലൂക്ക് ആശുപത്രിക്കു മുൻവശം, റെയിൽവേ സ്റ്റേഷൻ റോഡ് ജംക്ഷൻ, സിവിൽ സ്റ്റേഷനു മുൻവശം എന്നിവിങ്ങളിലെ സീബ്രാ ലൈൻ മാഞ്ഞു പോയി.
ഇതോടെ കാൽനട യാത്രക്കാർ ജീവൻ പണയം വച്ചാണു റോഡ് മുറിച്ചു കടക്കുന്നത്.
പ്രായമായവർ, വിദ്യാർഥികൾ, കുട്ടികൾ എന്നിവരാണ് ഏറെ പ്രയാസം അനുഭവിക്കുന്നത്. താലൂക്ക് ആശുപത്രിക്ക് മുന്നിൽ സീബ്രാലൈൻ ഇല്ലാതായതോടെ ആശുപത്രിയിലേക്ക് ബസ് ഇറങ്ങി നടന്നു വരുന്ന ആളുകൾ വലിയ പ്രയാസം അനുഭവിക്കുകയാണ്.
ഇവിടെ അപകടങ്ങളും സംഭവിക്കുന്നു. നേരത്തെ ഇവിടെ പൊലീസോ ഹോം ഗാർഡോ ഉണ്ടാകുമായിരുന്നു.
ഇപ്പോൾ കൊയിലാണ്ടി ബസ് സ്റ്റാൻഡിന് മുന്നിൽ മാത്രമാണുള്ളത്. റോഡിന്റെ വശങ്ങളിൽ ജലപദ്ധതിക്ക് വേണ്ടി ചാലുകൾ എടുത്തതോടെ യാത്രക്കാരുടെ പ്രയാസം ഇരട്ടിയായി.
നടപ്പാതയിൽ ഇരുവശത്തും പൈപ്പ് വേലികൾ ഉള്ളതുകൊണ്ട് ഒരേ സ്ഥലത്താണ് യാത്രക്കാർ ഒന്നിച്ച് റോഡ് മുറിച്ചു കടക്കുന്നത്. ഈ സമയത്ത് ദീർഘദൂര വാഹനങ്ങൾ പെട്ടെന്ന് വരികയും പലപ്പോഴും അപകടത്തിനു കാരണമാകുകയും ചെയ്യുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

