കോഴിക്കോട് ∙ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നവീകരിച്ച വോട്ടര്‍ പട്ടികയില്‍ കോര്പറേഷന്, മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്ത് തലങ്ങളിലായി ജില്ലയില്‍ 26,82,682 വോട്ടര്‍മാര്‍. ഇതില്‍ 12,66,375 പുരുഷന്മാരും 14,16,275 സ്ത്രീകളും ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ 32 പേരും ഉള്‍പ്പെടും.
1,490 പ്രവാസികളാണ് വോട്ടര്‍ പട്ടികയിലുള്ളത്.
കോഴിക്കോട് കോര്‍പറേഷനില്‍ 2,24,161 പുരുഷന്മാരും 2,51,571 സ്ത്രീകളും ഏഴ് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ഉള്‍പ്പെടെ 4,75,739 വോട്ടര്‍മാരാണുള്ളത്. കൊയിലാണ്ടി, വടകര, പയ്യോളി, രാമനാട്ടുകര, കൊടുവള്ളി, മുക്കം, ഫറോക്ക് എന്നീ മുന്‍സിപ്പാലിറ്റികളിലായി ആകെ 3,26,156 വോട്ടര്‍മാരുണ്ട്.
അതില്‍ 1,53,778 പുരുഷന്മാരും 1,72,375 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുമാണുള്ളത്. മുനിസിപ്പാലിറ്റികളില്‍ വടകരയിലാണ് (62,252) കൂടുതല്‍ വോട്ടര്‍മാരുള്ളത്. രാമനാട്ടുകരയിലാണ് (30,545) കുറവ്.
എഴുപത് ഗ്രാമപഞ്ചായത്തുകളിലായി 18,80,787 വോട്ടര്‍മാരുണ്ട്. ഇതില്‍ 8,88,436 പുരുഷന്മാരും 9,92,329 സ്ത്രീകളുമാണ്.
പഞ്ചായത്തുകളില്‍ ഒളവണ്ണയിലാണ് കൂടുതല്‍ വോട്ടര്‍മാരുള്ളത്(56,110). കുറവ് കായണ്ണയില്‍ (11,787).
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

