നാദാപുരം ∙ ചെക്യാട്, വളയം എന്നീ പഞ്ചായത്തുകളിലെ മലയോര മേഖലയിൽ കനത്ത നഷ്ടം വിതച്ചു കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം. കണ്ണവം വനത്തിൽ നിന്നു 14 ആനകളും 2 കുട്ടിയാനകളുമായാണു വീണ്ടും എത്തിയത്.
വനപാലകർ എത്തി ആനക്കൂട്ടത്തെ തുരത്താനുള്ള ശ്രമങ്ങൾ തുടങ്ങിയെങ്കിലും ഫലപ്രദമായിട്ടില്ല. ഒട്ടേറെ കർഷകരുടെ വിളകൾക്കു നഷ്ടം സംഭവിച്ചതായി ഊരുമൂപ്പൻ മാക്കൂൽ കേളപ്പൻ അറിയിച്ചു.
കൃഷിയിടങ്ങളിൽ ഏറക്കുറെ കൃഷി ഇല്ലാതായ സ്ഥിതിയാണ് ഇപ്പോഴുള്ളതെന്നും ജനവാസ കേന്ദ്രങ്ങളിലേക്ക് ആനക്കൂട്ടം എത്തി തുടങ്ങിയതോടെ ജനങ്ങൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണെന്നും നാട്ടുകാർ അറിയിച്ചു.
സി.സി.ചന്ദ്രൻ, മാക്കൂൽ അജിത, മീത്തൽ സുരേന്ദ്രൻ, റാഫി തലേക്കുന്നേൽ, കുഞ്ഞിരാമൻ കല്ലുനിര തുടങ്ങിയവരുടെ വിളകളാണു നശിപ്പിച്ചത്. തെങ്ങ്, കമുക്, റബർ തുടങ്ങിയവ നശിച്ചിട്ടുണ്ട്.
വനപാലകരുടെ കൈവശമുണ്ടായിരുന്ന പടക്കങ്ങൾ തീർന്നതോടെ അവർ തിരിച്ചു പോയി. രാത്രിയിലും ആനകളുടെ ചിന്നം വിളി കേൾക്കാമെന്നു പരിസരവാസികൾ അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]