കടലുണ്ടി ∙ നെറുങ്കൈതക്കോട്ട അയ്യപ്പക്ഷേത്രം താവളമാക്കിയ വാനരക്കൂട്ടത്തിന് ഉത്രാട
നാളിൽ ഓണസദ്യ ഒരുക്കി ക്ഷേത്രം ജീവനക്കാർ. അയ്യപ്പക്ഷേത്രത്തിന്റെ പടിക്കെട്ടിനു താഴെ ഇലയിട്ട് ചോറും നാലു കൂട്ടം കറികളും വിളമ്പിയ ശേഷം ഒരു പ്രത്യേക ശബ്ദത്തിൽ ജീവനക്കാർ നീട്ടി വിളിച്ചപ്പോൾ കുരങ്ങന്മാർ ഒന്നൊന്നായി വൃക്ഷ ശിഖരങ്ങളിൽ നിന്ന് ഇറങ്ങി വന്നു.കഴിഞ്ഞ ഓണത്തിനു ശേഷം അപ്രത്യക്ഷനായ വാനര മൂപ്പൻ രാമൻകുട്ടി തിരിച്ചെത്തിയതു കണ്ടപ്പോൾ ഭക്തർക്ക് സന്തോഷം ഇരട്ടിച്ചു.
പപ്പടത്തിനു കടിപിടി കൂടിയും പലതരം വികൃതികൾ കാട്ടിയും സ്വന്തം ശൈലിയിലുള്ള വാനരന്മാരുടെ പന്തിഭോജനം ഉത്രാടം നാളിലെ കൗതുകക്കാഴ്ചയായി.അയ്യപ്പക്ഷേത്രത്തിൽ എല്ലാ ദിവസവും ഉഷ നിവേദ്യം അഥവാ ആദ്യ പൂജയുടെ നിവേദ്യം വാനരന്മാർക്കുള്ളതാണ്.
ഉത്രാടനാളിൽ വാനരന്മാരെ ഊട്ടിയ ശേഷം മാത്രമേ ഓണസദ്യ ഉണ്ണാവൂ എന്നാണു ഇവിടത്തെ വിശ്വാസം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]