വടകര ∙ ദേശീയ പാതയുടെ പണിക്കു വേണ്ടി മാസങ്ങളായി അടച്ചിട്ട അടയ്ക്കാത്തെരു ജംക്ഷൻ തുറന്നെങ്കിലും ഗതാഗതം ദുഷ്കരമായി.
റോഡിലെ കുഴികളാണ് പ്രശ്നം. തലശ്ശേരി ഭാഗത്തു നിന്ന് വില്യാപ്പള്ളി റോഡിലേക്ക് കടക്കുന്ന ഭാഗത്ത് വലിയൊരു കുഴിയുള്ളതു കൊണ്ട് വാഹനങ്ങൾ അൽപം മുന്നോട്ടു പോയി ഇടത്തേക്ക് തിരിയുകയാണ്. ഈ സമയം ടൗൺഹാൾ റോഡിൽ നിന്നുള്ള വാഹനങ്ങളും വരുന്നതോടെ ഗതാഗത കുരുക്കാവുന്നു.
കാൽ നടയായി വരുന്നവർക്കും കുഴി ഭീഷണിയാണ്. കുഴി ഒഴിവാക്കാൻ ആളുകൾ റോഡിലേക്ക് കയറി നടക്കുന്നു.
ഇത് അപകട സാധ്യതയായി.
ടൗൺ ഹാൾ റോഡ് ജംക്ഷനുമായി ചേരുന്ന ഭാഗം പൊട്ടിപ്പൊളിഞ്ഞിരിക്കുകയാണ്. ദേശീയ പാതയുടെ പണി തുടങ്ങിയപ്പോഴാണ് ഇത് പൊളിഞ്ഞത്.
എന്നാൽ പൊതുമരാമത്ത് റോഡ് ആയതു കൊണ്ട് ദേശീയ പാതയുടെ പണി നടത്തുന്നവർ ഇത് റിപ്പയർ ചെയ്യുന്നില്ല. തുറന്നു കൊടുത്ത ഭാഗത്ത് ദേശീയ പാതയുടെ പണിക്കു വേണ്ടി കൂട്ടിയിട്ട മൺ കൂന മഴ വെള്ളവുമായി റോഡിലേക്ക് ഒഴുകുകയാണ്.
ഇത് വാഹനങ്ങൾക്കും കാൽ നട യാത്രികർക്കും ബുദ്ധിമുട്ടായി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]