തിരുവമ്പാടി ∙ കസഖ്സ്ഥാനിൽ നടന്ന 16–ാം ഏഷ്യൻ ഷൂട്ടിങ് ചാംപ്യൻഷിപ്പിൽ, പ്രോൺ ടീം ഇനത്തിൽ തിരുവമ്പാടി സ്വദേശിനി വിദർശ കെ.വിനോദ് നയിച്ച ഇന്ത്യൻ ടീമിന് സിൽവർ മെഡൽ ലഭിച്ചു. മാനിനി കൗഷിക്, സുരഭി ഭരദ്വാജ് എന്നിവരാണ് വിദർശയ്ക്കൊപ്പം ടീമിൽ ഉണ്ടായിരുന്നത്.ഇന്ത്യ അടക്കം 27 രാജ്യങ്ങളാണ് ചാംപ്യൻഷിപ്പിൽ പങ്കെടുത്തത്. ഇന്ത്യൻ ടീമിലെ ഏക മലയാളി ആയിരുന്നു ഹരിയാനയിലെ മനോജ് കുമാർ എന്ന കോച്ച് ആണ് വിദർശയ്ക്കു പരിശീലനം നൽകുന്നത്. തിരുവമ്പാടി – തമ്പലമണ്ണ കൊച്ചാലുങ്കൽ കെ.ഡി.വിനോദിന്റെയും അനിതയുടെയും മകളാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]