ഇന്ന്
റേഷൻ കടകൾ ഇന്നും നാളെയും അവധി. ഇനി തുറക്കുക തിങ്കളാഴ്ച.
സർഗാലയ ഇന്ന് രാത്രി 9 വരെ പ്രവർത്തിക്കും
പയ്യോളി∙ ഇരിങ്ങൽ സർഗാലയ കലാ– കരകൗശല ഗ്രാമം ഇന്ന് ഉച്ചയ്ക്ക് 3 മുതൽ രാത്രി 9 വരെ തുറന്നു പ്രവർത്തിക്കും. പ്രീമിയം കൈത്തറി മേള, കരകൗശല മേള, ഭക്ഷ്യമേള, ഊരാളി ഒരുക്കുന്ന കലാവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
ഭൂമി ഏറ്റെടുക്കൽ: ഹിയറിങ് 10ന്
കൊയിലാണ്ടി∙ കൊല്ലം – നെല്ല്യാടി – മേപ്പയ്യൂർ റോഡ് വികസനത്തിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടിയിൽ 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം വകുപ്പ് 15 പ്രകാരം സമർപ്പിച്ച പരാതികളിൽ ഓഗസ്റ്റ് 25 ന് താലൂക്ക് കോൺഫറൻസ് ഹാളിൽ നടത്തിയ ഹിയറിങ്ങിൽ ഹാജരാകാൻ സാധിക്കാത്തവർക്ക് 10ന് രാവിലെ 11ന് കൊയിലാണ്ടി ലാൻഡ് അക്വിസിഷൻ സ്പെഷ്യൽ തഹസിൽദാരുടെ ചേംബറിൽ നടത്തുന്ന ഹിയറിങ്ങിൽ പങ്കെടുക്കാവുന്നതാണ്.
ഈ ഹിയറിങ്ങിൽ പങ്കെടുക്കാത്തവർക്ക് മറ്റൊരു അവസരം ഉണ്ടായിരിക്കുന്നതല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]