
നടുവണ്ണൂർ ∙ സർക്കാർ ഹോമിയോ ആശുപത്രി അസൗകര്യങ്ങളിൽ വീർപ്പുമുട്ടുന്നു. ചികിത്സയ്ക്ക് എത്തുന്നവർക്ക് കയറി നിൽക്കാൻ ഇടമില്ല.
ഇടുങ്ങിയ വരാന്തയിൽ നിന്നു തിരിയാൻ ഇടമില്ലാതെ ബുദ്ധിമുട്ടുകയാണ്. കഷ്ടിച്ച് 10 പേർക്ക് കയറി നിൽക്കാനുള്ള സ്ഥലമാണുള്ളത്.
റോഡിനോട് ചേർന്നാണെന്നതിനാൽ വെയിലും മഴയും കൊള്ളാതെ മാറി നിൽക്കാനും സൗകര്യമില്ല. ദിവസം നൂറോളം പേർ ഇവിടെ ചികിത്സ തേടി എത്താറുണ്ട്.നടുവണ്ണൂർ സബ് റജിസ്ട്രാർ ഓഫിസ് റോഡിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.
വർഷങ്ങൾക്കു മുൻപ് പഞ്ചായത്ത് ആഴ്ചച്ചന്തയ്ക്കു വേണ്ടി നിർമിച്ച കെട്ടിടമാണിത്.
നടുവണ്ണൂർ ടൗണിൽ ജീർണിച്ച വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ആശുപത്രി ഒട്ടേറെ പരാതികൾക്ക് ഒടുവിൽ നിലവിലെ കെട്ടിടത്തിലേക്കു താൽക്കാലികമായി മാറുകയായിരുന്നു. 20 വർഷം കഴിഞ്ഞിട്ടും ഈ താൽക്കാലിക സംവിധാനത്തിനു മാറ്റമുണ്ടായിട്ടില്ല. ആളുകളെ പരിശോധിക്കുന്നതും മരുന്നു കൊടുക്കുന്നതും വീതി കുറഞ്ഞ ഇടുങ്ങിയ മുറികളിലാണ്. മാലിന്യ സംസ്കരണത്തിനും ഇവിടെ സംവിധാനമില്ല. മാസങ്ങളായി ഇവിടെ സ്ഥിരം ഡോക്ടറുമില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]