
കമ്പിക്കുള്ളിൽ കുടുങ്ങി ചിറകുകൾ അടിച്ച് ഒച്ചവച്ച പ്രാവിനു കരുതലായ് അഗ്നിരക്ഷാ സേന- വിഡിയോ
ബാലുശ്ശേരി ∙ കമ്പിക്കുള്ളിൽ കുടുങ്ങി നിസ്സഹായതയോടെ ചിറകുകൾ അടിച്ച് ഒച്ചവച്ചു കൊണ്ടിരുന്ന പ്രാവിനു രക്ഷാകരം നീട്ടി അഗ്നിരക്ഷാ സേന. ബാലുശ്ശേരി ബസ് സ്റ്റാൻഡ് കവാടത്തിനു മുകളിലെ ഇരുമ്പ് കമ്പിക്കുള്ളിൽ കുടുങ്ങിയ പ്രാവിനെയാണു രാത്രി അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തിയത്.
കമ്പിയിൽ കുടുങ്ങിയ പ്രാവിന്റെ ദയനീയ അവസ്ഥ കണ്ട ഓട്ടോ ഡ്രൈവർമാരാണു നരിക്കുനി അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിച്ചത്.
പ്രാവ് കുടുങ്ങിയത് ഏറെ ഉയരത്തിൽ ആയതിനാൽ നാട്ടുകാർക്ക് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് ബാലു മഹേന്ദ്രയുടെ നേതൃത്വത്തിലാണ് ഒരു യൂണിറ്റ് എത്തിയത്.
വലിയ കോണി വച്ച് കവാടത്തിനു മുകളിൽ കയറിയ സേനാംഗം വി.നിതിൻ പ്രാവിനെ സുരക്ഷിതമായി പറത്തി വിട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]