
കോഴിക്കോട്ട് സ്വകാര്യ ബസുകൾക്ക് ഇടയിൽപ്പെട്ട് ബൈക്ക് യാത്രികൻ മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫറോക്ക് (കോഴിക്കോട്) ∙ മണ്ണൂർ പ്രബോധിനി ജംക്ഷനിൽ സ്വകാര്യ ബസുകൾക്ക് ഇടയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മണ്ണൂർ പൂച്ചേരിക്കുന്ന് കോഴിക്കളം മേലേപ്പറമ്പിൽ ജഗദീഷ് ബാബു (45) ആണ് മരിച്ചത്. ചാലിയം – സിറ്റി റൂട്ടിൽ ഓടുന്ന ‘നജീബ്’, പരപ്പനങ്ങാടി – കോഴിക്കോട് റൂട്ടിൽ ഓടുന്ന ‘ചെമ്പകം’ എന്നീ ബസുകൾക്കിടയിൽപ്പെട്ടായിരുന്നു അപകടം. വൈകിട്ട് നാലുമണിയോടെ ഉണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജഗദീഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എഴു മണിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.