കോഴിക്കോട് ∙ ബീച്ച് ആശുപത്രിക്ക് സമീപം സംസ്ഥാന ശിശുക്ഷേമസമിതി സ്ഥാപിച്ച അമ്മത്തൊട്ടിൽ ഏഴ് മാസം പിന്നിടുമ്പോൾ വീണ്ടും ഒരു ആൺകുട്ടി അതിഥിയായി എത്തിയിരിക്കുകയാണ്. അമ്മത്തൊട്ടിലിലെത്തുന്ന ആറാമത്തെ കുരുന്നാണ് ഈസ്റ്റർ ദിനത്തിൽ പുലർച്ചെ 6.50ന് എത്തിയത്.
ഒരാഴ്ച പ്രായവും 3.200 ഗ്രാം ഭാരവുമുള്ള കുരുന്നിന് കനിവ് എന്ന് പേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി അറിയിച്ചു. കോഴിക്കോട് അമ്മത്തൊട്ടിൽ എത്തുന്ന അഞ്ചാമത്തെ ആൺകുട്ടിയാണ് കനിവ്.
കുരുന്നിന്റെ വരവറിയിച്ച് പതിവുപോലെ തൊട്ടിലിനോടു ചേർന്നുള്ള ആശുപത്രി നഴ്സിങ് സ്റ്റേഷനിൽ അലാറം മുഴങ്ങി.
നഴ്സിങ് ഉദ്യോഗസ്ഥർ എത്തി കുട്ടിയെ ഇന്റർകെയർ യൂണിറ്റിൽ എത്തിച്ച് പ്രാഥമിക പരിശോധനകൾ നടത്തി. വിവരം അറിയച്ചതിനെ തുടർന്ന് കോഴിക്കോട് ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി ശ്രീദേവ് പറമ്പിൽ ആശുപത്രിയിലെത്തി അധികൃതരുമായി സംസാരിച്ച് ആരോഗ്യ സ്ഥിതി വിലയിരുത്തി.
പൂർണ ആരോഗ്യവാനായ കുരുന്ന് ബീച്ച് ആശുപത്രിയിൽ സുരക്ഷിതമായി തുടരുകയാണ്.
ആദ്യം എത്തിയത് ആദിയാണ്. രണ്ടാമതായി ഹെർത്ത്യൂസ് എത്തി.
കഴിഞ്ഞ ഫെബ്രുവരി 11 ന് ലഭിച്ച പെൺകുഞ്ഞിന് കവിയും ഗാനരചയിതാവുമായ ഗിരിഷ് പുത്തഞ്ചേരിയുടെ ഓർമ നിലനിർത്തി നിലാവ് എന്നാണ് പേരിട്ടത്. തുടർന്ന് മാർച്ച് 12, 13 തീയതികളിലായി ആരവും നീരവും എത്തി.
കനിവിന്റെ ദത്തെടുക്കൽ നടപടിക്രമങ്ങൾ ആരംഭിക്കേണ്ടതിനാൽ കുരുന്നിന് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതരുമായി ബന്ധപ്പെടേണ്ടതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

