കോഴിക്കോട്∙ തങ്ങളുടെ സ്ഥാനാർഥി നിർണയം പോലും കൃത്യമായി സമയപരിധിക്കുള്ളിൽ പ്രഖ്യാപിക്കാൻ കഴിയാത്ത കോൺഗ്രസ് പാർട്ടിക്ക് എങ്ങനെയാണു കേരളത്തിന്റെ പ്രശ്നം പരിഹരിക്കാൻ കഴിയുക എന്ന് സിപിഎം നേതാവ് ഇ.പി.ജയരാജൻ ചോദിച്ചു. കോഴിക്കോട് സൗത്ത് എൽഡിഎഫ് സ്ഥാനാർഥി അഹമ്മദ് ദേവർകോവിലിന്റെ തിരഞ്ഞെടുപ്പ് പ്രചാരണാർഥം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നാടിന്റെ പ്രശ്നം പരിഗണിക്കുക കോണ്ഗ്രസ് നയമല്ല.
അവർക്ക് അധികാരം മാത്രമാണ് ലക്ഷ്യം. ഈ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കോൺഗ്രസിന് വൻ തിരിച്ചടി ലഭിക്കും.
അതോടെ യുഡിഎഫ് എന്ന സംവിധാനം ഇല്ലാതാകും. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരവും മെച്ചപ്പെടുത്തി എന്നതാണ് ഇടതു സർക്കാരിന്റെ തിളക്കം.
വികസനം വിപുലമായി കൊണ്ട് പോകുകയാണ് ഇടത് മുന്നണിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഐഎൻഎൽ ദേശീയ സെക്രട്ടറി കാസിം ഇരിക്കൂർ മുഖ്യ പ്രഭാഷണം നടത്തി.
സിപിഎം നേതാവ് സുരേഷ് കുമാർ, രമേശൻ എന്നിവർ സംബന്ധിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

