കോഴിക്കോട്∙ ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി നടത്തിയ മികച്ച പ്രവർത്തനങ്ങൾക്കുള്ള കേരള സർക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന്റെ ‘സഹചാരി’ പുരസ്കാരം കോഴിക്കോട് പ്രൊവിഡൻസ് വിമൺസ് കോളജിലെ (ഓട്ടോണമസ്) എൻ.എസ്.എസ് 15, 116 യൂണിറ്റുകൾക്ക് ലഭിച്ചു. കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാർക്കുള്ള സൈഡ് വീൽ സ്കൂട്ടറിന്റെയും മറ്റു ഉപകരണങ്ങളുടെയും വിതരണ പരിപാടിയിൽ വെച്ചാണ് അവാർഡ് ദാനം നടന്നത്.
തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ വെച്ച് അഡ്വക്കേറ്റ് ജയ ഡാർളി, ചെയർപേഴ്സൺ, കേരള സ്റ്റേറ്റ് ഡിഫറെൻറ്റലി ഏബിൽഡ് വെൽഫയർ കോർപറേഷനിൽ നിന്നും എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ ഡോ.സംഗീത ജി കൈമൾ, ഡോ.
അർച്ചന ഇ.ആർ, എൻഎസ്എസ് വളന്റീർമാരായ ഗൗരിനന്ദന, ശിവകാമി, അഖില എന്നിവർ അവാർഡ് ഏറ്റുവാങ്ങി. 10,000 രൂപയും പ്രശസ്തി പത്രവും സ്മാരകവുമാണ് പുരസ്കാരം.
കേന്ദ്ര സർക്കാരിന് കീഴിലുള്ള കോമ്പോസിറ്റ് റീജിയണൽ സെന്ററുമായി ധാരണാപത്രം ഒപ്പിട്ട
കോളജ് എൻ.എസ്.എസ് യൂണിറ്റുകൾ, ഭിന്നശേഷിക്കാർക്കായി വിവിധ നൈപുണ്യ വികസന പരിപാടികളും ഇൻക്ലൂഷൻ വർക്ക്ഷോപ്പുകളും സംഘടിപ്പിച്ചു വരികയാണ്. ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ നടന്ന യുഐഡിഐഡി – തന്മുദ്ര – സഹമിത്ര രജിസ്ട്രേഷൻ ക്യാമ്പയിനുകളിലും വളന്റിയർമാർ സജീവ പങ്കാളികളായി.
ഭിന്നശേഷിക്കാർക്കായി കളിപ്പാട്ട-പുസ്തക ലൈബ്രറി സ്ഥാപിക്കൽ, കാഴ്ചപരിമിതർക്കായി ഓഡിയോ ബുക്കുകൾ തയ്യാറാക്കൽ, സ്പെഷ്യൽ ഒളിമ്പിക്സ് ഭാരത് കേരളയുമായി ചേർന്ന് സ്പെഷ്യൽ ഒളിമ്പിക്സ് സംഘടിപ്പിക്കൽ, സംരംഭകത്വ പരിശീലനം, പി.എസ്.സി – മത്സരപരീക്ഷാ രജിസ്ട്രേഷൻ സഹായം, ചികിത്സാ സഹായ നിധി സമാഹരണം തുടങ്ങിയ നിരവധി മാതൃകാപരമായ പ്രവർത്തനങ്ങൾ കോളജ് നടത്തിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ ബഡ്സ് സ്കൂളുകൾ, നായനാർ ബാലികാ സദനം, കോമ്പോസിറ്റ് റീജിയണൽ സെന്റർ എന്നിവയുമായി ചേർന്നാണ് ഇൻക്ലൂസീവ് ക്യാമ്പുകൾ സംഘടിപ്പിച്ചത്. കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനുള്ള സമഗ്രസംഭാവനക്കാണ് ഈ പുരസ്കാരം നൽകിയത്.
ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ ഗിരീഷ് കീർത്തി, കോർപ്പറേഷൻ ഡയറക്ടർ, അഞ്ചു മോഹൻ, ജില്ലാ സാമൂഹ്യനീതി ഓഫീസർ കോഴിക്കോട് എന്നിവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

