മാവൂർ(കോഴിക്കോട്) ∙ പെരുവയല്‍ ഗ്രാമപഞ്ചായത്തിലെ വെള്ളിപറമ്പ പാലാട്ടുപറമ്പ് ഫര്‍ദീന്‍ ജന്മസാഫല്യം. ഭിന്നശേഷിക്കാരനായ ഈ കുട്ടിയുടെ വീട്ടിലേക്കുള്ള റോഡ് കോണ്‍ക്രീറ്റ് ചെയ്ത് പരിഷ്ക്കരിച്ചു.
16 വയസ്സുകാരനായ ഫര്‍ദീന്‍ വീട്ടുകാരുടെ സഹായത്തോടെ മുച്ചക്ര വണ്ടിയിലാണ് പുറത്തേക്കിറങ്ങുന്നത്. നിത്യേന ആശാകിരണില്‍ പഠിക്കാന്‍ പോവുന്ന ഫര്‍ദീന്റെ വീട്ടിലേക്ക് വണ്ടിയെത്തുന്നതിന് പ്രയാസകരമായ സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
ജനങ്ങള്‍ പൊതുവില്‍ ഉപയോഗിച്ചുവന്ന ദുര്‍ഘട
വഴി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കണമെന്നും ഭിന്നശേഷിക്കാരനായ ഫര്‍ദീന്‍ അത് ഏറെ സഹായകമാവുമെന്നും ഉള്ള പ്രദേശവാസികളുടെ ആവശ്യം പരിഗണിച്ച് എംഎല്‍എ ഫണ്ടില്‍ നിന്ന് അനുവദിച്ച 3 ലക്ഷം രൂപ വിനിയോഗിച്ചാണ് പാലാട്ടുപറമ്പ് പൊക്കിണംപറമ്പ് റോഡിന്റെ പ്രവൃത്തി നടത്തിയത്.
ഫര്‍ദീന്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ പി.ടി.എ റഹീം എംഎല്‍എ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. പെരുവയല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്.വി ജാഫര്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് അംഗം കെ.ടി. മിനി, എം.ടി മാമുക്കോയ, എം.
മോഹനന്, പ്രവീണ്‍ കുമാര്‍, എ.പി. ലക്ഷ്മി, പി.പി.
സലീം എന്നിവര്‍ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

