ബേപ്പൂർ∙ ഗോതീശ്വരം കൈതവളപ്പ് തീരത്ത് ഗാബിയോൺ ബോക്സ് മാതൃകയിൽ നിർമിച്ച കടൽഭിത്തി പാടേ നശിച്ചു. കരിങ്കല്ല് അടുക്കിവച്ച ഗാബിയോൺ വല പൊട്ടിയാണ് ഭിത്തിക്കു ബലക്ഷയം നേരിട്ടത്. ഗോതീശ്വരം ശ്മശാനം പരിസരത്ത് പലയിടത്തും ഭിത്തിയുടെ കരിങ്കല്ലുകൾ ഇളകി ചിതറിക്കിടക്കുകയാണ്.
ഇവിടെ 100 മീറ്ററോളം ദൂരം ഭിത്തി തകർന്ന് ഒരു വശത്തേക്ക് ചരിഞ്ഞു. കടലാക്രമണം ഉണ്ടായാൽ തീരദേശ റോഡിലേക്ക് വെള്ളം അടിച്ചു കയറുന്ന നിലയാണ്. ഇതു മണ്ണൊലിപ്പിനും കരയിടിച്ചിലിനും ഇടയാക്കുന്നു.
പുനരുദ്ധാരണ നടപടികൾ നീളുന്നതിനാൽ കടലേറ്റത്തിൽ വെള്ളം തള്ളിക്കയറി കൂടുതൽ ഭാഗം നശിക്കുമെന്ന ആശങ്ക ഉയർന്നു.2010ലാണ് കൈതവളപ്പ് മുതൽ ഗോതീശ്വരം പാർക്ക് വരെ 500 മീറ്റർ ദൂരത്തിൽ പുതു മാതൃകയിൽ കടൽഭിത്തി നിർമിച്ചത്.
ചെന്നൈ ഐഐടി രൂപകൽപന ചെയ്ത ബോക്സ് മാതൃകയിലുള്ള കടൽഭിത്തി ജലവിഭവ വകുപ്പ് നേതൃത്വത്തിലായിരുന്നു നിർമാണം. കടൽത്തീരത്ത് ഗാബിയോൺ വലകൾ വിരിച്ചു അടുക്കി വയ്ക്കുന്ന കരിങ്കല്ലുകൾക്ക് ഇടയിൽ മണൽ വ്യാപിച്ച് ബലപ്പെടും എന്നതായിരുന്നു പ്രത്യേകത. 10 വർഷത്തോളം നല്ല നിലയിൽ നിലനിന്ന കടൽ ഭിത്തിയുടെ നൈലോൺ വല കാലക്രമേണ പൊട്ടി. ഇതോടെയാണ് ഓരോ ഭാഗത്തും അടുക്കി വച്ച കരിങ്കല്ലുകൾ നിലംപതിച്ചത്.
ഇപ്പോൾ വരമ്പ് പോലെ മാത്രമാണ് ഭിത്തിയുള്ളത്. അടിയന്തര അറ്റകുറ്റപ്പണി നടത്തിയില്ലെങ്കിൽ കല്ലുകൾ ഇളകി ഭിത്തി പൂർണമായും തകരുമെന്നു തീരദേശവാസികൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

