ചെറുവണ്ണൂർ∙ അസൗകര്യങ്ങളാൽ വീർപ്പുമുട്ടുന്ന കുണ്ടായിത്തോട് ചെറുവണ്ണൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ രോഗികൾക്ക് നിത്യ ദുരിതം. സിഎച്ച്സി ആയി പദവി ഉയർത്തി 18 വർഷം പിന്നിട്ടെങ്കിലും പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പരിമിത സൗകര്യങ്ങൾ മാത്രമാണ് ഇന്നും ഇവിടെയുള്ളത്.
ദിവസം 350 രോഗികൾ ചികിത്സ തേടി എത്തുന്നുണ്ടെങ്കിലും സ്ഥലസൗകര്യം തീരെയില്ല. കോർപറേഷൻ ചെറുവണ്ണൂർ–നല്ലളം മേഖലയിലെ 4 വാർഡുകളിലെ രോഗികൾ പ്രധാനമായും ആശ്രയിക്കുന്ന ആതുരാലയത്തിനാണു ദുരവസ്ഥ.
ഒപി ചീട്ട് വിതരണം, ഡോക്ടറെ കാണൽ, മരുന്നു വിതരണം, നഴ്സിങ് സ്റ്റേഷൻ എന്നിവയെല്ലാം പ്രവർത്തിക്കുന്നത് ഇടുങ്ങിയ കെട്ടിടത്തിലാണ്. തിരക്ക് കാരണം പ്രായമായ രോഗികൾക്കും മറ്റും വലിയ പ്രയാസമാണ്.
പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ ഇവിടേക്ക് വരുന്ന വാഹനങ്ങൾ റോഡിലാണ് നിർത്തിയിടുന്നത്. പതിറ്റാണ്ടുകളായി കുണ്ടായിത്തോട് പ്രവർത്തിക്കുന്ന ആതുരസേവന കേന്ദ്രത്തിൽ നാളിതുവരെ കിടത്തിച്ചികിത്സ തുടങ്ങിയിട്ടില്ല. കെട്ടിട സൗകര്യങ്ങളുടെ അപര്യാപ്തത കാരണം ഇവിടെ നിന്നു ലഭിക്കേണ്ട
കാഴ്ച പരിശോധന, ഫിസിയോ തെറപ്പി എന്നിവ നല്ലളം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഈ സേവനങ്ങൾക്ക് രോഗികൾ നല്ലളത്ത് പോകേണ്ട
ഗതികേടായി.
നല്ലളം, ബേപ്പൂർ, ചാലിയം എന്നീ ആരോഗ്യ കേന്ദ്രങ്ങൾ ഈ ബ്ലോക്ക് സിഎച്ച്സിക്കു കീഴിലാണ്. ഒട്ടേറെ സംവിധാനങ്ങളും കെട്ടിട സൗകര്യവും ആവശ്യമായിരിക്കെയാണ് ഇതിനു നടപടി നീളുകയാണ്.
ആരോഗ്യ കേന്ദ്രത്തോട് ചേർന്ന് അപകടാവസ്ഥയിലുള്ള പഴയ കെട്ടിടം പൊളിച്ചു മാറ്റിയാൽ പുതിയ സമുച്ചയം പണിയാം. കോർപറേഷൻ അധികൃതരാണ് ഇതിനു നടപടിയെടുക്കേണ്ടത്. ഉപയോഗശൂന്യമായി കിടക്കുന്ന കെട്ടിടമാണ് ആരോഗ്യ കേന്ദ്രത്തിന്റെ അടിസ്ഥാന വികസനത്തിനു തടസ്സം.
സാമൂഹിക ആരോഗ്യകേന്ദ്രത്തിന്റെ സമഗ്ര വികസനത്തിന് 15–ാം ധനകാര്യ കമ്മിഷന്റെ ഹെൽത്ത് ഗ്രാന്റ് ആയി 2023ൽ 5.5 കോടി രൂപ അനുവദിച്ചിരുന്നു. പുതിയ കെട്ടിട
സമുച്ചയം നിർമിച്ച് കിടത്തിച്ചികിത്സ ഉൾപ്പെടെയുള്ള ആധുനിക ആരോഗ്യസേവനം ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ഇതിനുള്ള മാസ്റ്റർപ്ലാൻ തയാറാക്കി സമർപ്പിച്ചിരുന്നെങ്കിലും പിന്നീട് വേണ്ടത്ര ഇടപെടലുണ്ടായില്ല.
സ്ഥലസൗകര്യം വർധിപ്പിക്കണം
സമീപത്ത് കൂടുതൽ ഭൂമി ഏറ്റെടുത്ത് കെട്ടിട
സൗകര്യം വിപുലമാക്കുകയാണു അടിയന്തരമായി ചെയ്യേണ്ടത്. കോർപറേഷൻ അധികൃതർ ഇടപെട്ട് ആരോഗ്യകേന്ദ്രത്തിനു സമീപത്തുള്ള പഴയ ശിശുമന്ദിരം ഭൂമി കൂടി പ്രയോജനപ്പെടുത്തി പുതിയ മാസ്റ്റർ പ്ലാൻ തയാറാക്കി കെട്ടിട
സമുച്ചയം നിർമിച്ചാൽ പ്രതിസന്ധി പരിഹരിക്കാനാകും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

