കോഴിക്കോട് ∙ താമരശ്ശേരി ചുരത്തിലെ വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായി മുറിച്ചുമാറ്റിയ മരത്തടികൾ ക്രെയിൻ ഉപയോഗിച്ച് ലോറിയിൽ കയറ്റുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, പരീക്ഷകൾ തുടങ്ങി അത്യാവശ്യ യാത്ര ചെയ്യുന്നവർ ഗതാഗത തടസ്സം മുൻകൂട്ടി കണ്ട് യാത്രാസമയം ക്രമീകരിക്കണമെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.
താമരശ്ശേരി ചുരത്തിലെ 6,7,8 വളവുകൾ വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് മരങ്ങൾ മുറിച്ചത്. മരങ്ങൾ മുറിച്ച് മാറ്റിയ ശേഷം മൂന്നു വളവുകളിലും സൈഡ് ഭിത്തി കെട്ടി പൊക്കി റോഡ് വീതി കൂട്ടി ടാറിങ് നടത്തുന്നതിന് 37 കോടി രൂപയുടെ പ്രവൃത്തിയാണ് ടെൻഡർ നൽകിയിരിക്കുന്നത്.
ഡൽഹിയിലെ ചൗധരി കൺസ്ട്രക്ഷൻ കമ്പനിയാണ് കരാർ എടുത്തത്. ഈ വളവുകൾ കൂടി വീതി കൂട്ടുന്നതോടെ ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വസമാകുമെന്നാണ് പ്രതീക്ഷ.
നവീകരണം ഒന്നര വർഷം കൊണ്ട് പൂർത്തിയാക്കണമെന്നാണ് വ്യവസ്ഥ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

