കോഴിക്കോട്∙ കാനത്തിൽ ജമീല എംഎൽഎയുടെ വേർപാട് പൊതുരംഗത്ത് വലിയ ശൂന്യത സൃഷ്ടിച്ചതായി ജില്ലാ പഞ്ചായത്ത് യോഗം. ഓർമകൾ പങ്കുവച്ചപ്പോൾ പലരും വിതുമ്പി.
നേതാവ് എങ്ങനെയായിരിക്കണമെന്നു കാണിച്ചു തന്ന അവർ എല്ലാവരെയും ചേർത്തു പിടിച്ചിരുന്നതായി അധ്യക്ഷത വഹിച്ച പ്രസിഡന്റ് ഷീജ ശശി പറഞ്ഞു.വൃക്കരോഗികൾക്ക് ആശ്വാസമായി സ്നേഹസ്പർശം പദ്ധതി നടപ്പാക്കിയ പോലെ കാൻസർ നേരത്തെ കണ്ടെത്താനായുള്ള ബൃഹത് പദ്ധതി നടപ്പാക്കണമെന്നതായിരിക്കണം ജില്ലാ പഞ്ചായത്തിന്റെ മുഖ്യ അജൻഡയെന്നു പ്രസിഡന്റായി ചുമതല ഏറ്റെടുത്തപ്പോൾ അവർ പറഞ്ഞതായി മുക്കം മുഹമ്മദ് ഓർത്തു.
വ്യക്തിബന്ധം കാത്തു സൂക്ഷിച്ചിരുന്നതായി നാസർ എസ്റ്റേറ്റ്മുക്കും പ്രതിസന്ധി ഘട്ടങ്ങളിൽ ഉൾപ്പെടെ ചേർത്തു പിടിച്ചതായി ഐ.പി.രാജേഷും പറഞ്ഞു. ജില്ലയിലെ സാമൂഹിക സാംസ്കാരിക, സേവന രംഗത്ത് ഒട്ടേറെ അടയാളപ്പെടുത്തലുകളാണ് അവർ നടത്തിയതെന്നു അനുശോചന പ്രമേയം അവതരിപ്പിച്ച സുരേഷ് കൂടത്താംകണ്ടി പറഞ്ഞു.
പി.ടി.എം.ഷറഫുന്നീസ, വി.പി.ദുൽഖിഫിൽ, സി.വി.എം.നജ്മ, റംസീന നരിക്കുനി, റസിയ തോട്ടായി, റിട്ട. എസ്പി ടി.എം.അബൂബക്കർ, ബി.എസ്.സനാഥ്, സുബൈർ മണലൊടി, കെ.ഷാജു എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

