കായക്കൊടി∙ ദേവർകോവിൽ മണിയൻകണ്ടി പോക്കറുടെ വീടിനോട് ചേർന്ന തേങ്ങാ കൂടയ്ക്ക് തീപിടിച്ചു. ഏകദേശം 1000 തേങ്ങ, മേൽക്കൂരയുടെ പകുതിഭാഗം ഓട്, പട്ടിക, കഴുക്കോൽ എന്നിവ കത്തി നശിച്ചു.
താഴത്തെ നിലയിൽ ഉണക്കാനായി തീയിട്ടപ്പോൾ പടർന്നതാണെന്ന് സംശയിക്കുന്നു. നാദാപുരത്ത് നിന്ന് 2 യൂണിറ്റ് അഗ്നിരക്ഷാസേന
ഏറെ നേരത്തെ പരിശ്രമത്തിനൊവിൽ തീ നിയന്ത്രണ വിധേയമാക്കി.
ഏകദേശം 45,000 രൂപയോളം നഷ്ടം കണക്കാക്കുന്നു. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ മുഹമ്മദ് സാനിജ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ എസ്.സുദീപ്, കെ.ദിൽറാസ്, കെ.കെ.പ്രബീഷ് കുമാർ, എൻ.കെ.സ്വപ്നേഷ്, കെ.കെ.അനൂപ്, സി.സന്തോഷ് ഫയർ റെസ്ക്യൂ ഓഫിസർ ഡ്രൈവർമാരായ സി.സി.ജ്യോതി കുമാർ, ശ്യാംജിത്ത് കുമാർ ഹോം ഗാർഡ് വിനീത് എന്നിവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

