കോഴിക്കോട് ∙ തൊഴിലുടമകൾ യുവാക്കളുടെ ബിരുദ സർട്ടിഫിക്കറ്റുകൾക്കു പകരം തൊഴിലെടുക്കാനുള്ള നൈപുണ്യമാണ് ഇപ്പോൾ അന്വേഷിക്കുന്നതെന്ന് എൻഐടി ഡയറക്ടർ ഡോ. പ്രസാദ് കൃഷ്ണ.
റിസർജ് ഇന്ത്യാ ഫൗണ്ടേഷന്റെ യൂത്ത് സ്കിൽ ഡവലപ്മെന്റ് കോൺക്ലേവ് ‘സ്കിൽ എക്സ്–25’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.എസ്.രാജേഷ് നമ്പൂതിരിപ്പാട് അധ്യക്ഷനായിരുന്നു.
റിസർജ് ഇന്ത്യാ ഫൗണ്ടേഷൻ ട്രസ്റ്റി യു.പി.
ഏകനാഥൻ, ചിൻമയാ മിഷൻ മഠാധിപതി ജിതാത്മാനന്ദ സരസ്വതി, റീജനൽ സയൻസ് സെന്റർ ഡയറക്ടർ എം.എം.കെ. ബാലാജി, ഐഎസ്ആർഒ മുൻ ഡയറക്ടർ ഇ.കെ.കുട്ടി, ആർക്കിടെക്റ്റ് കെ.പ്രശാന്ത്, നിത്യാനന്ദ് കമ്മത്ത്, സി.എം.ശ്രീജേഷ്, പി.പ്രസീദ, അജയൻ കാനാട്ട്, ശ്രീജിത്ത് കളത്തിൽ, പി.വി.നിധീഷ് തുടങ്ങിയവർ പ്രസംഗിച്ചു.
ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നരസിംഹാനന്ദ, ആർഡിഎസ്ഡിഇ റീജനൽ ഡയറക്ടർ സി.യുവരാജ്, ഇൻഫോസിസ് സീനിയർ അനലിസ്റ്റ് ഐശ്വര്യ രാജീവ് എന്നിവർ ക്ലാസെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]